മൂന്ന് വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് തൂക്ക് കയര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

മൂന്ന് വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് തൂക്ക് കയര്‍

ജയ്പൂര്‍: പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത പ്രതിക്ക് തൂക്ക് കയര്‍ വിധിച്ച് കോടതി. രാജസ്ഥാനിലെ ഒരു പോക്‌സോ കോടതിയാണ് പ്രതിക്ക് തൂക്ക് കയര്‍ വിധിച്ചത്. മൂന്ന് വയസ്സുള്ള കുഞ്ഞിനെയാണ് ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്. ജുന്‍ജുനു ജില്ലയിലെ ദബിര്‍ ധീര്‍ വില്ലേജില്‍ ഒഗസ്റ്റ് രണ്ടിനാണ് സംഭവം ഉണ്ടായത്. 20 ദിവസങ്ങള്‍കൊണ്ട് വാദം പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പം മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടിലെത്തിയ കുഞ്ഞിനെ യുവാവ് എടുത്ത്‌കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ജഡ്ജ് നീരജ് ദധിച്ചാണ് ശിക്ഷ വിധിച്ചത്. 23കാരന്‍ പ്രതി വിനോദ് ബന്‍ജാരയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ദൗസ പ്രദേശത്ത് താമസിച്ചിരുന്ന ഇയാള്‍ ജില്ലയിലുടനീളം വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിനോദിന് തൂക്ക് കയര്‍ വിധിച്ചത്. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിലെത്തിയ കുഞ്ഞ് വീടിനുള്ളില്‍ ഇരുന്ന് കളിക്കുന്ന സമയമാണ് വിനോദ് വീട്ടില്‍ എത്തിയത്. മുത്തശ്ശി കുഞ്ഞിനുള്ള പാല്‍ വാങ്ങാന്‍ കടയില്‍ പോവുകയും മറ്റുള്ളവര്‍ വീടിന് മറുവശത്തുമായിരുന്നു. ഈ സമയം സാധനങ്ങള്‍ വില്‍ക്കാനെത്തിയ വിനോദ് കുട്ടിയെ ബലാത്സംഗം ചെയ്ത് സ്ഥലം വിടുകയായിരുന്നു. മുത്തശ്ശി തിരികെ എത്തിയപ്പോഴാണ് കുട്ടിയെ ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

വീട്ടുടമയാണ് പ്രതി എന്ന നിലപാടിലായിരുന്നു പോലീസ് അന്വേഷണം പുരോഗമിച്ചത്. എന്നാല്‍ ചില സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിനോദ് അറസ്റ്റിലായത്. തുടര്‍ന്ന് 20 ദിവസങ്ങള്‍ക്കുള്ളില്‍ വാദം പൂര്‍ത്തിയായി. ഇയാളെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. ഒരു കുഞ്ഞിന്റെ പിതാവാണ് വിനോദ്. ഇയാളുടെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കി ഒരാഴ്ച കഴിയുമ്പോളാണ് പ്രതി മൂന്ന് വയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്നത്.

പീഡനത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ കുഞ്ഞ് ചികിത്സയിലാണ്. ഹൃദയസമ്പന്ധമായ അസുഖങ്ങള്‍ പോലും കുഞ്ഞിന് പിടിപെട്ടെന്നാണ് വിവരം.



from mangalam.com https://ift.tt/2N4ZIIF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages