എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തു ; 18 വര്‍ഷം ഭരിച്ച കാറഡുക്ക ബിജെപിയ്ക്ക് പോയി; ഇനിയുള്ളത് രണ്ടു പഞ്ചായത്ത് മാ​‍​‍്ര​തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തു ; 18 വര്‍ഷം ഭരിച്ച കാറഡുക്ക ബിജെപിയ്ക്ക് പോയി; ഇനിയുള്ളത് രണ്ടു പഞ്ചായത്ത് മാ​‍​‍്ര​തം

കാസർഗോഡ്: എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തപ്പോള്‍ 18 വര്‍ഷമായി ഭരിച്ചുകൊണ്ടിരുന്ന കാറഡുക്ക പഞ്ചായത്തും ബിജെപിയ്ക്ക് നഷ്ടമായി. കാസര്‍ഗോഡ് ജില്ലയിലെ പഞ്ചായത്തുകളില്‍ നടക്കുന്ന രാഷ്ട്രീയ തിരനാടകങ്ങളില്‍ വിശ്വാസ വോട്ടെടുപ്പില്‍ എല്‍ഡിഎഫിന്റെ അഞ്ചും യുഡിഎഫിലെ മൂന്നും അംഗങ്ങള്‍ ഒരുമിച്ച് നില്‍ക്കുകയായിരുന്നു. ഇടതു സ്വതന്ത്രന്‍ പ്രസിഡന്റും യുഡിഎഫ് സ്വതന്ത്രന്‍ വൈസ് പ്രസിഡന്റുമായി.

ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകള്‍ രണ്ടായി ചുരുങ്ങി. ബിജെപിയുടെ പതിനെട്ട് വർഷത്തെ ഭരണത്തിന് ശേഷമാണ് അധികാര കൈമാറ്റം വരുന്നത്. ഏഴിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് പുതിയ സഖ്യം അധികാരം പിടിച്ചത്. ഇടതു സ്വതന്ത്രൻ അനസൂയ റായ് പുതിയ പ്രസിഡന്‍റായി ചുമതലയേറ്റു. കോൺഗ്രസ് സ്വതന്ത്ര അംഗം വിനോദാണ് വൈസ് പ്രസിഡന്‍റ്.

പതിനഞ്ചംഗ ഭരണസമിതിയിൽ ബിജെപിക്ക് ഏഴും എൽഡിഎഫിന് അഞ്ചും യു.ഡി.എഫിന് മൂന്ന് അംഗങ്ങളുമാണുള്ളത്. എൻമകജെയിലും സമാനമായ രീതിയിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു. മുൻ ഭരണ സമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സ്വാഭാവികമായി രൂപപ്പെട്ടതാണ് ഇടത് -വലത് സഖ്യമെന്നാണ് വിശദീകരണം. അവിശുദ്ധകൂട്ടുകെട്ട് ജനങ്ങൾക്കിടയിൽ തുറന്ന് കാട്ടുമെന്ന് ബിജെപി പ്രതികരിച്ചു.



from mangalam.com https://ift.tt/2CirNZ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages