മക്കള്‍ക്ക് സ്കൂളിലേക്ക് ചപ്പാത്തികൊടുത്തുവിടാന്‍ പേപ്പര്‍ കിട്ടിയില്ല; വിശുദ്ധഗ്രന്ഥം കീറിപ്പൊതിഞ്ഞു ; സിഖ് പുരോഹിതനും ഭാര്യയും അറസ്റ്റില്‍...!!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

മക്കള്‍ക്ക് സ്കൂളിലേക്ക് ചപ്പാത്തികൊടുത്തുവിടാന്‍ പേപ്പര്‍ കിട്ടിയില്ല; വിശുദ്ധഗ്രന്ഥം കീറിപ്പൊതിഞ്ഞു ; സിഖ് പുരോഹിതനും ഭാര്യയും അറസ്റ്റില്‍...!!!

ഫിറോസ്പൂര്‍: വേദഗ്രന്ഥം കീറി മക്കള്‍ക്ക് ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുത്ത ഗുരുദ്വാരാ പുരോഹിതനെയും ഭാര്യയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക ഗുരുദ്വാരയിലെ പുരോഹിതന്‍ ഗുര്‍ദിത് സിംഗിനെയും ഭാര്യ നിമ്രത് കൗറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിക്കുമതക്കാരുടെ വേദഗ്രന്ഥത്തിലെ പേജുകള്‍ ചീന്തിയെടുത്ത് രണ്ടാണ്‍ മക്കള്‍ക്കും ചപ്പാത്തി പൊതിഞ്ഞു കൊടുത്തു വിടുകയായിരുന്നു. സംഭവം സിഖ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (മേഹ്ത)കണ്ടെത്തിയതോടെയാണ് ഗുര്‍ദിത്ത് സിംഗ് കുടുങ്ങിയത്. വിദ്യാര്‍ത്ഥി സംഘടന ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയൂം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പു​രോഹിതന്റെ അലികാറോഡിലെ ഭാഗ് ബാലി ബസ്തിയിലെ വീട്ടില്‍ പരിശോധിച്ചപ്പോള്‍ ചീന്തിയ വേദഗ്രന്ഥവും അതിന്റെ പേജുകളും അടുക്കളയിലും വീടിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.

ചില പേജുകള്‍ അടുക്കളയില്‍നിന്ന് ലഭിച്ചതായി സിഖ് വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രസിഡന്‍റ് ജസ്പാല്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ ഗുര്‍ദിതിനും നമ്രീത് കൗറിനുമെതിരെ കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.



from mangalam.com https://ift.tt/2N9x1KA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages