ന്യൂയോർക്ക്: 2014 ലെ പെഷവാർ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്നുള്ള പാകിസ്താന്റെ ആരോപണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. പാകിസ്താന്റെ പ്രസ്താവന നിഷ്ടൂരവും സാമന്യബുദ്ധിക്ക് നിരക്കാത്തതുമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭിർ പറഞ്ഞു. പാകിസ്താനിലെ പുതിയ സർക്കാരിനെ ചിലകാര്യങ്ങൾ ഓർമപ്പെടുത്തട്ടെ- നിരപരാധികളായ സ്കൂൾകുട്ടികളെ കൂട്ടക്കൊലനടത്തിയ സംഭവം ഇന്ത്യയിലും വലിയ വേദനയാണ് ഉളവാക്കിയത്. ഇന്ത്യയുടെ പാർലമെന്റ് കൊല്ലപ്പെട്ട വിദ്യാർഥികൾക്കായി ആദരാഞ്ജലി അർപ്പിക്കുകയും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇന്ത്യയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾ പെഷവാറിവലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികൾക്കായി രണ്ട്മിനിറ്റ് മൗനമാചരിച്ചു. അവർ പറഞ്ഞു. ഈനം ഗംഭീറിന്റെ യുഎന്നിലെ മറുപടി ഇന്ത്യയുടെ യുഎൻ അംബാസിഡർ സയിദ് അക്ബറുദീൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. Ready for a Quick Quiz Question? Who hosts 132 @UN designated terrorists & patronises 22 entities sanctioned under @UN Security Council 1267 & 1988 resolution regimes? Young @IndiaUNNewYork diplomat has the answer.https://t.co/jazBRCgobj pic.twitter.com/RfqV5wDi6Z — Syed Akbaruddin (@AkbaruddinIndia) September 30, 2018 തങ്ങൾ ഭീകരവാദത്തിനെതിരെ പോരാടുന്നുവെന്ന പാകിസ്താന്റെ വാദത്തെയും ഈനം ഗംഭീർ തള്ളിക്കളഞ്ഞു. ഐക്യരാഷ്ട്രസഭ ആഗോള ഭീകരന്മാരായി പ്രഖ്യാപിച്ചിട്ടുള്ള 132 പേർക്ക് ആശ്രയവും സംരക്ഷണവും നൽകുന്നുവെന്ന കാര്യം പാകിസ്താന് നിരാകരിക്കാൻ സാധിക്കുമോയെന്ന് അവർ ചോദിച്ചു. യുഎൻ ഉപരോധമുള്ള 22 ഭീകരസംഘടനകൾ പാകിസ്താനിൽ ഇപ്പോഴും പ്രവർത്തിക്കുന്നില്ലേയെന്നും അവർ എടുത്തുചോദിച്ചു. പാകിസ്താന്റെ ആരോപണം ഭീകരവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും അവർ ആരോപിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹാഫിസ് സയീദ് പാകിസ്താനിൽ സ്വതന്ത്രനായി നടക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം സംസാരിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്താനെതിരെ രൂക്ഷമായ പ്രസ്താവനയാണ് നടത്തിയത്. പാകിസ്താൻ ഭീകരത വളർത്തുന്നു, ഭീകരപ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മാത്രമല്ല അത് മറയ്ക്കുന്നതിലും പാകിസ്താൻ വിദഗ്ദരാണെന്നും സുഷമാ സ്വരാജ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെഷവാർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാക് വിദ്ശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി രംഗത്ത് വന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2xYmPex
via
IFTTT
No comments:
Post a Comment