ജയ്‌പുർ: ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ ചിതലുകളെപ്പോലെയാണെന്നും അവരെ തിരഞ്ഞെടുപ്പു പട്ടികയിൽനിന്ന് നീക്കം ചെയ്യുമെന്നും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ. അസമിൽ അടുത്തിടെ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് (എൻ.ആർ.സി.) പരാമർശിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.‘‘ബി.ജെ.പി. സർക്കാരാണ് എൻ.ആർ.സി. കൊണ്ടുവന്നത്. 40 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പ്രഥമദൃഷ്ട്യാ തിരിച്ചറിഞ്ഞിട്ടുണ്ട്. നുഴഞ്ഞുകയറുന്ന ഓരോരുത്തരെയും ബി.ജെ.പി. സർക്കാർ കണ്ടെത്തും’’ -രാജസ്ഥാനിലെ സവായി മധോപുർ ജില്ലയിലെ ഗംഗാപുരിൽ പൊതുയോഗത്തിൽ ഷാ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PY4Fkn
via
IFTTT
No comments:
Post a Comment