പാളം നവീകരണം: ഇന്റർസിറ്റി ഉൾപ്പെടെയുള്ളവ ആഴ്ചയിൽ മൂന്നുദിവസം റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

പാളം നവീകരണം: ഇന്റർസിറ്റി ഉൾപ്പെടെയുള്ളവ ആഴ്ചയിൽ മൂന്നുദിവസം റദ്ദാക്കി

പാലക്കാട് : എറണാകുളം നോർത്ത്-തൃശ്ശൂർ റെയിൽവേസ്റ്റേഷനുകൾക്കിടയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ സെപ്റ്റംബർ രണ്ടുമുതൽ ഒക്ടോബർ ആറുവരെ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള വണ്ടികൾ ആഴ്ചയിൽ മുന്നുദിവസം റദ്ദാക്കി. പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട് റൂട്ടിൽ അമൃത എക്സ്പ്രസ്സുകളുടെ യാത്രയിലും പണിനടക്കുന്ന ദിവസങ്ങളിൽ ക്രമീകരണമുണ്ടാവും. ശനി, ഞായർ, ചൊവ്വ ദിവസങ്ങളിലാണിത്. എറണാകുളം-കണ്ണൂർ ഇന്റർ സിറ്റി എക്സ്പ്രസ് (16305), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306), കോട്ടയം-നിലമ്പൂർ പാസഞ്ചർ (56362), നിലമ്പൂർ-കോട്ടയം പാസഞ്ചർ (56363) ഈ ദിവസങ്ങളിൽ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം-കണ്ണൂർ ഇൻറർ സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളിൽ നാഗർകോവിൽ മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ തീവണ്ടി റദ്ദാക്കിയ ദിവസങ്ങളിൽ നിർത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2PsucBU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages