വൈകിട്ട് ഏഴരക്കുള്ളിൽ ഹോസ്റ്റലിൽ കയറിയിരിക്കണം. കോട്ടയം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ ഈ നിബന്ധനക്കെതിരെ രക്ഷിതാക്കൾ പലതവണ പരാതിപ്പെട്ടിരുന്നു. എന്നിട്ടും വൈകിയെത്തുന്ന കുട്ടികളെ അധികൃതർ ശാസിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവർ സമരമിരുന്നു, നാലു മണിക്കൂർ. കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലാണ് വെള്ളിയാഴ്ച രാത്രി സമരം തുടങ്ങിയത്. പഠനത്തിന്റെ ഭാഗമായി ലേബർ റൂമിലും അത്യാഹിത വിഭാഗത്തിലും സേവനമനുഷ്ഠിച്ച ശേഷം ഹോസ്റ്റലിൽ എത്തുമ്പോൾ മിക്കവാറും ഏഴര കവിയും. അപ്പോൾ അധികൃതർ സദാചാര പോലീസ് ചമയും - വിദ്യാർഥിനികൾ പരാതിപ്പെടുന്നു. സമരം നാലുമണിക്കൂർ നീണ്ടപ്പോൾ ചർച്ച നടന്നു. പ്രിൻസിപ്പൽ സമയക്രമം പരിഷ്ക്കരിക്കാമെന്ന് ഉറപ്പ് നൽകി. അതോടെ സമരം തൽക്കാലം നിർത്തിവെച്ചു. എന്നാൽ ഇക്കാര്യം താൽക്കാലികമായി എഴുതി നൽകിയത് മതിയാവില്ല, പിടിഎ എക്സിക്യുട്ടീവ് വിളിച്ച് നിയമം മാറ്റിയെഴുതണമെന്നാണ് വിദ്യാർഥിനികളുടെ ആവശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2CWRMFC
via
IFTTT
No comments:
Post a Comment