ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. അഞ്ച് തീവ്രവാദികൾ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യ വിവരത്തേത്തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാ സേനക്കു നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ബാരാമുള്ളക്കും ഖാസിഗുണ്ടിനുമിടയിൽ തീവണ്ടി ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. content highlights:Three terrorists Killed in Kulgam, J&K encounter continues
from mathrubhumi.latestnews.rssfeed https://ift.tt/2QwwDEY
via
IFTTT
No comments:
Post a Comment