ഇംഗ്ലണ്ടില്‍ തോറ്റത് ആത്മവിശ്വാസം കുറച്ചിട്ടില്ല- രോഹിത് ശര്‍മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ഇംഗ്ലണ്ടില്‍ തോറ്റത് ആത്മവിശ്വാസം കുറച്ചിട്ടില്ല- രോഹിത് ശര്‍മ

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും തോറ്റത് ആത്മവിശ്വാസം കുറച്ചിട്ടില്ല. ഏഷ്യ കപ്പിലെ ഒരു ടീമിനെയും വിലകുറച്ച് കാണുന്നില്ലെന്നും രോഹിത് ശർമ ദുബായിൽ പറഞ്ഞു. മത്സരത്തിന്റെ മുന്നോടിയായി ആറു രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും പങ്കെടുത്ത പത്രസമ്മേളനം വെള്ളിയാഴ്ച ദുബായിൽ നടന്നു. ഓരോ മത്സരവും നിർണായകമാണ്. യു.എ.ഇ.യിൽ പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് പാകിസ്താനുമായി കളിക്കാൻ പോകുന്നത്. പാകിസ്താനുമായുള്ള മത്സരം ജയിക്കുക എന്നത് മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം. നല്ല പ്രകടനം പുറത്തെടുത്താൽ ഏഷ്യാ കപ്പ് എളുപ്പത്തിൽ സ്വന്തമാക്കാനാകുമെന്നും രോഹിത് ശർമ പറഞ്ഞു. ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥയിൽനിന്ന് നേരെ വരുന്നത് യു.എ.ഇ.യിലെ കൊടുംചൂടിലേക്കാണ്. കാലാവസ്ഥയിലെ ഈ മാറ്റം വലുതാണ്. പക്ഷേ, അതിനെ മറികടക്കാനാകുമെന്നും ഹിറ്റ് മാൻ പറഞ്ഞു. യുവതാരങ്ങളുടെ കരുത്തിൽ ഫൈനൽ പ്രതീക്ഷയുണ്ട് എന്ന് പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രത്യാശ തന്നെയാണ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ് കോങ്, ശ്രീലങ്ക എന്നീ ടീമുകളും പ്രകടിപ്പിച്ചത്. Content Highlights: Rohit Sharma On Asia Cup Cricket 2018


from mathrubhumi.latestnews.rssfeed https://ift.tt/2p6k4DT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages