കീറിയ നോട്ടിന്റെ മൂല്യം ഇനി അളന്നു നിശ്ചയിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

കീറിയ നോട്ടിന്റെ മൂല്യം ഇനി അളന്നു നിശ്ചയിക്കും

തൃശ്ശൂർ:കീറിക്കഷണമായ കറൻസി, ഇനി ബാങ്കുകൾ വെറുതെയങ്ങ് മാറ്റിക്കൊടുക്കില്ല. നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം കിട്ടുക. കീറിപ്പോയ കറൻസിയുടെ കൂടുതൽ ഭാഗം കൈവശമുണ്ടെങ്കിൽ മുഴുവൻ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കിൽ പകുതി തുകയാണ് കിട്ടുക. വളരെ കുറച്ചാണെങ്കിൽ ഒന്നും കിട്ടില്ല. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് പുതിയ മാർഗനിർദേശമിറക്കി. പുതിയ നിർദേശം പഴയ നോട്ടുകൾക്കും 2,000 രൂപയുൾപ്പെടുന്ന പുതിയ നോട്ടുകൾക്കും ബാധകമാണ്. എല്ലാ നോട്ടുകൾക്കും വ്യത്യസ്ത മാനദണ്ഡമായതിനാൽ സ്കെയിലും കാൽക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നൽകേണ്ട തുകയും കണക്കാക്കാനാകില്ല. 20 രൂപ വരെയുള്ള കറൻസികൾക്ക് പകുതി തുക തിരികെ നൽകുന്ന വ്യവസ്ഥയില്ല. എന്നാൽ, 50 രൂപയ്ക്കും അതിന് മുകളിലുള്ള കറൻസികൾക്കും കീറലിന്റെ അളവനുസരിച്ച് പകുതി പണം കിട്ടും.


from mathrubhumi.latestnews.rssfeed https://ift.tt/2xewGMI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages