പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും; പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും; പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി

പനാജി: അനാരോഗ്യത്തെത്തുടർന്ന് മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. സ്ഥാനം ഒഴിഞ്ഞ് അമേരിക്കയിലേക്ക്തുടർചികിത്സയ്ക്ക് പോകാനാണ് പരീക്കർ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി പാൻക്രിയാസ് ക്യാൻസറിന് ചികിത്സയിലാണ് പരീക്കർ. ചികിത്സയ്ക്ക് ശേഷം സെപ്റ്റംബർ ആറിന് അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം ഇപ്പോൾഗോവയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ ഇന്ന് ഡൽഹി എയിംസിലേക്ക് മാറ്റും. പരീക്കറിന് പകരം ആളെ കണ്ടെത്താനുള്ള തിരക്കിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. തൽക്കാലം ഒരാൾക്ക് മുഖ്യമന്ത്രിയുടെ ചുമതലകൾ നൽകാനാണ് നീക്കം. ബി.ജെ.പി നേതാക്കളായ റാംലാൽ, ബി.എൽ സന്തോഷ് എന്നിവർ തിങ്കളാഴ്ച ഗോവയിലെത്തി ചർച്ചകൾ നടത്തും. ചികിത്സയ്ക്കായി ആദ്യം അമേരിക്കയിലേക്ക് പോയപ്പോൾ തന്റെ അഭാവത്തിൽ ഭരണനിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നതിന് പ്രത്യേക ഉപദേശക സമിതി അദ്ദേഹം രൂപീകരിച്ചിരുന്നു. സുദിൻ ദവാലിക്കർ, ഫ്രാൻസിസ് ഡിസൂസ, വിജയ് സർദേശായ് എന്നിവരടങ്ങിയതായിരുന്നു സമിതി. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച ശേഷമാണ് പരീക്കർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2NLMAIX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages