തിരുവനന്തപുരം: കേരള, മാവേലി എക്സ്‌പ്രസുകൾ സെപ്റ്റംബർ 17 മുതൽ ഒക്‌ടോബർ 15 വരെ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും കൊച്ചുവേളിയിൽനിന്നായിരിക്കും.തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 11.30-ന് പുറപ്പെടുന്ന കേരള എക്‌സ്‌പ്രസും വൈകീട്ട് 6.45-നു പുറപ്പെടുന്ന പ്രതിദിന തീവണ്ടികളായ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസും കൊച്ചുവേളിയിൽനിന്നായിരിക്കും പുറപ്പെടുക.സാങ്കേതിക കാരണങ്ങളാലാണ് താത്‌കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2pbiK2J
via
IFTTT
No comments:
Post a Comment