ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ കര്‍മപദ്ധതി തയ്യാറാക്കും- അമിത്ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ഇന്ധനവില കുറയ്ക്കാന്‍ ഉടന്‍ കര്‍മപദ്ധതി തയ്യാറാക്കും- അമിത്ഷാ

ഹൈദരാബാദ്: ഇന്ധനവില കുറയ്ക്കാൻകേന്ദ്രം ഉടൻകർമപദ്ധതി തയ്യാറാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തെലങ്കാനയിലെ മഹബൂബ്നഗറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ - ഡീസൽ വിലവർധനയും രൂപയുടെ മൂല്യത്തകർച്ചയും ഞങ്ങൾ പ്രത്യേക താത്പര്യമെടുക്കുന്ന വിഷയങ്ങളാണ്. ഇത് സംബന്ധിച്ച് ജനങ്ങളുടെ ഉത്കണ്ഠ ഞങ്ങൾക്ക് മനസിലാക്കാനാകും. ഇതുമായി ബന്ധപ്പെട്ട്കേന്ദ്ര സർക്കാർ എത്രയും വേഗത്തിൽ കർമപദ്ധതി തയ്യാറാക്കും-അമിത് ഷാ പറഞ്ഞു. ആഭ്യന്തര കമ്പോളത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിക്കുന്നത് അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയിൽ വില വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഡോളറിന്റെ മൂല്യം വർധിക്കുന്നത് രൂപയ്ക്ക് എതിരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ കറൻസികൾക്കെതിരെയും ഡോളറിന്റെ മൂല്യം വർധിക്കുന്നുണ്ട്. ഇതിൽ ബിജെപിക്കും ആശങ്കയുണ്ടെന്നുംഅമിത് ഷാ പറഞ്ഞു. വിവിധ സംസ്ഥാന നിയമസഭകളിലേക്ക് ഈ വർഷം അവസാനത്തോടെയും ലോക്സഭയിലേക്ക് 2019ലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കുത്തനെയുള്ള ഇന്ധന വിലവർധന എൻഡിഎയ്ക്ക് തലവേദനയായിരിക്കുകയാണ്. ഇന്ധന വിലവർധനയിലും രൂപയുടെ മൂല്യത്തകർച്ചയിലും പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഭാരതബന്ദ് നടത്തിയിരുന്നു. Content Highlights:Centre will come up with action plan to rein in fuel prices soon, says Amit Shah


from mathrubhumi.latestnews.rssfeed https://ift.tt/2NiGqRj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages