ബൈക്ക് മിനിലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ബൈക്ക് മിനിലോറിയിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം : ദേശീയപാതയിൽ ശക്തികുളങ്ങരയിൽ രാത്രി ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. മരുത്തടി കുടവൂർ തെക്കതിൽ വിനയചന്ദ്രൻറെ മകൻ പ്രശാന്ത് ചന്ദ്രൻ (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിൻ (25) എന്നിവരാണ് മരിച്ചത്. ശക്തികുളങ്ങര കുരിശടിക്ക് സമീപം രാത്രി 11.30-ഓടെയായിരുന്നു അപകടം. നീണ്ടകര ഭാഗത്തേക്കുപോയ ബൈക്ക് എതിർദിശയിൽ വരികയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രശാന്ത് ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ശക്തികുളങ്ങര പോലീസ് കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2xlhrlv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages