ചെന്നൈ: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം നേരിടുന്ന സാമ്പത്തീക പ്രതിസന്ധി മറികടക്കാനായി എല്ലാവിധ ആഘോങ്ങളും സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നതില്‍ സമ്മിശ്രമായ അഭിപ്രായമാണിപ്പോള്‍ പുറത്തുവരുന്നത്.
ഐഎഫ്എഫ്‌കെ റദ്ദാക്കുന്നത് ചലച്ചിത്രോത്സവത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുമെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂരിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഐഎഫ്എഫ്‌കെ റദ്ദാക്കുന്നത് മണ്ടത്തരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്യുന്ന ഒരു വാര്‍ഷിക ഇവന്റാണ് ഐഎഫ്എഫ്‌കെ. ഒരു വര്‍ഷം റദ്ദാക്കപ്പെടുമ്പോള്‍ ആ സിനിമകള്‍ പിന്നീട് ഒരു ചലച്ചിത്രോത്സവത്തിന്റെ ഫ്രെയിം വര്‍ക്കിന് അകത്തേക്ക് കൊണ്ടുവരിക ബുദ്ധിമുട്ടാകും. വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ, ലളിതമായ രീതിയില്‍ ചലച്ചിത്രോത്സവം നടത്താനാകുമോ എന്നാണ് ആലോചിക്കേണ്ടതെന്നും അടൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ചെലവ് കുറയ്ക്കുന്നതിനായി സിനിമകളുടേയും അതിഥികളുടേയും ഇവന്റുകളുടേയും എണ്ണം കുറയ്ക്കാം. അതിനൊപ്പം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അടക്കം മാറ്റിവയ്ക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഒരു ദുരന്തത്തെ അതിജീവിക്കാന്‍ എല്ലാത്തരം കലകളേയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരവും കലാപരമായ സാംസ്‌കാരികതയുടെ അവസാനവുമാണെന്ന ശക്തമായ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു രംഗത്തുവന്നിരുന്നു.
from mangalam.com https://ift.tt/2Q9b3WN
via IFTTT
No comments:
Post a Comment