ന്യൂഡൽഹി: പാർശ്വവത്ക്കരിച്ച് മാറ്റിനിർത്തപ്പെട്ട ഒരു സമൂഹത്തെ അന്തസ്സായി ജീവിക്കാൻ അനുവദിക്കുന്ന വിധിയാണ് ഭരണഘടനാ ബെഞ്ചിന്റെത്. ബ്രിട്ടീഷ് ഭരണകാലത്തെ ഐ. പി. സി 377-ാം വകുപ്പിനെതിരെയുള്ള നിയമപോരാട്ടങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, 2014-ൽ സുപ്രീം കോടതിയുടെ തന്നെ നിർണ്ണായകമായ രണ്ട് വിധികളാണ് ഇന്നത്തെ തീരുമാനത്തിലേക്ക് നയിച്ചത്.അതേസമയം, ഇന്നത്തെ വിധിയുടെ അടിസ്ഥാനത്തിൽ വിവാഹം, സ്വത്ത് തുടങ്ങിയ വിഷയങ്ങളിൽ പുതിയ നിയമനിർമ്മാണം ആവശ്യമായി വരും. 1861ലെ നിയമം സുപ്രീം കോടതി വായിച്ച് വിധി പറയുമ്പോൾ നിഴലിൽ ജീവിക്കാൻ വിധിക്കപ്പെട്ട സമൂഹമാണ് ആഘോഷിക്കുന്നത്. സ്വന്തം ജീവിത പങ്കാളിയെ അല്ലെങ്കിൽ ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നു. സാമൂഹിക ധാർമ്മികതയുടെ പേരിൽ അപമാനമേറ്റ് ജീവിച്ചിരുന്നവർക്ക് കൈതാങ്ങായത് സുപ്രീം കോടതിയുടെ 2014-ലെ രണ്ട് വിധികളായിരുന്നു. ട്രാൻസ്ജെണ്ടർ സമൂഹത്തിന് മറ്റ് പൗരൻമാർക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് വ്യക്തമാക്കി തൊഴിലിനും മറ്റും സംവരണമേർപ്പെടുത്തിയ ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചിന്റെ വിധിയായിരുന്നു ആദ്യത്തേത്. തുടർന്ന് സ്വകാര്യത മൗലികാവകാശമാക്കി കൊണ്ടുള്ള ഒമ്പതംഗ ബെഞ്ചിന്റെ മറ്റൊരു വിധിയുമാണ്, പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ്ഗരതി കുറ്റകരമെന്ന ജസ്റ്റീസ് ജി. എസ്. സിങ്വിയുടെ നേതൃത്വത്തിലുള്ള മറ്റൊരു ബെഞ്ചിന്റെ വിധിക്ക് നിലനിൽപ്പില്ലാതാക്കിയത്. അതെസമയം, പാർലമെന്റിൽ കോൺഗ്രസ് എം. പി. ശശി തരൂരും സമാനമായ പോരാട്ടത്തിന് തുടക്കം കുറിച്ചു. 377 ക്രിമിനൽ കുറ്റമല്ലെന്ന വ്യക്തമാക്കിയുള്ള സ്വകാര്യബില്ലാണ് തരൂർ അവതരിപ്പിച്ചത്. എന്നാൽ, അന്ന് ബി. ജെ. പിയംഗങ്ങൾ അതിനെതിരെ ശക്തമായി തന്നെ രംഗത്തുവരികയായിരുന്നു. 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കുമ്പോൾ, പുതിയ നിയമനിർമ്മാണവും ആവശ്യമാകുന്നു. സ്വവർഗ്ഗരതി കുറ്റകരമല്ലാതാകുമ്പോൾ, ഇവരും വിവാഹത്തിനും നിയമസാധുത കൈവരും. കുടുംബ സ്വത്ത് വീതംവെക്കുന്നതടക്കമുള്ള വിഷയങ്ങളിൽ നിയമം നിർമ്മിക്കേണ്ട സാധ്യതകളിലേക്കാണ് പുതിയ വിധി വിരൽചൂണ്ടുന്നത്. Content highlights:Supreme court IPC 377
from mathrubhumi.latestnews.rssfeed https://ift.tt/2M8m2wM
via
IFTTT
No comments:
Post a Comment