പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളുമെങ്കിൽ ഖജനാവിനുള്ള ലാഭം നോക്കൂവെന്ന് ചലച്ചിത്രനടനും സംവിധായകനുമായ ജോയ് മാത്യു. ഇങ്ങനെയായാൽപോലീസ് ,വക്കീൽ .ജൂഡിഷ്യറി.. ഇതിനുപുറമെ കേസുകൾ കെട്ടിക്കിടക്കുകയുമില്ല. ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. ബിഷപ്പിന്റെയും വൈദികരുടെയുംകന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളുമെന്നാണ് ക്രിസ്ത്യാനികളും പറയുന്നതെന്ന് ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം ജീവിതം ഒരു കട്ടപ്പൊക ഇതുതന്നെയാണ് ഞങ്ങൾ ക്രിസ്ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും . ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആൾക്കാരും നോക്കിക്കൊള്ളും സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങൾ നോക്കിക്കൊള്ളും പാർട്ടിക്കാരുടെ കാര്യം പാർട്ടി നോക്കിക്കൊള്ളും ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ . പോലീസ് ,വക്കീൽ .ജൂഡിഷ്യറി ......... ഇതിനുപുറമെ കേസുകൾ കെട്ടിക്കിടക്കുകയുമില്ല ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുക ? എന്റെ സംശയം അതല്ല , മേൽപ്പറഞ്ഞ സംഘ-സമുദായ-പാർട്ടി -മത ത്തിലൊന്നും പെടാത്തവരുടെ കാര്യം ? കട്ടപ്പൊക തന്നെ അല്ലെ ?
from mathrubhumi.latestnews.rssfeed https://ift.tt/2oLM1R2
via
IFTTT
No comments:
Post a Comment