ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്ത കേസിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. സാമൂഹ്യ പ്രവർത്തകരുടെ വീട്ടു തടങ്കൽ നാല് ആഴ്ച കൂടെ തുടരുമെന്ന് അറിയിച്ച കോടതി അന്വേഷണ നടപടികളുമായി പൂണെ പോലീസിന് മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി. മനുഷ്യാവകാശ പ്രവർത്തകരോടുള്ള എതിർപ്പല്ല അവർക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് മനസിലാകുന്നതെന്ന് പറഞ്ഞ കോടതി കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം തള്ളി. ഇത് കെട്ടിച്ചമച്ച കേസാണോ അല്ലയോ എന്ന് പരിശോധിക്കേണ്ട സാഹചര്യം ഇപ്പോളില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ചരിത്രകാരിയും ആക്ടിവിസ്റ്റുമായി റോമില ഥാപ്പർ, ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്നായിക്, സതീശ് ദേശ്പാണ്ഡേ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ദപ്രവർത്തകൻ വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമപ്രവർത്തകൻ ഗൗതം നവ്ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പുണെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത്.
from mathrubhumi.latestnews.rssfeed https://ift.tt/2NKdfGN
via
IFTTT
No comments:
Post a Comment