സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഇങ്ങനെ പറയുമ്പോൾ ആ വാക്കുകൾ ചെന്നു തറയ്ക്കുന്നത് വിശ്വാസത്തിന്റെ പേരിൽ ഇന്നോളം സ്ത്രീകളെ അകറ്റിനിർത്തിയ ഇന്ത്യൻ വിശ്വാസിസമൂഹത്തിന്റെ നെഞ്ചിലാണ്. വീണ്ടും പറഞ്ഞു സുപ്രീം കോടതി, സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കട്ടെയന്നും ഭക്തിയിൽ തുല്ല്യത വേണമെന്നും, ഐപിസി 497 റദ്ദാക്കിയതിനു തൊട്ടടുത്ത ദിവസം മറ്റൊരു ചരിത്ര വിധികൂടി. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറമാണ് പൗരാവകാശവും തുല്ല്യതയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. ശബരിമലയിൽ ഇനി പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് കോടതി പറയുമ്പോൾ അതിലൂടെ പൊളിച്ചെഴുതപ്പെടുന്നത് സ്ത്രീകളെ തഴഞ്ഞ കീഴ്വഴക്കങ്ങളോ ആചാരങ്ങളോ മാത്രമല്ല, വിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ അകറ്റുന്ന അവളുടെ സ്ത്രീസഹജമായ ജൈവീകമായ പ്രത്യേകതകളുടെ പേരിൽ അകറ്റിനിർത്തപ്പെടുന്ന എല്ലാ സാഹചര്യങ്ങളുമാണ്. ആർത്തവം സ്ത്രീയെ ഒന്നിൽനിന്നും അകറ്റാനുള്ള കാരണമല്ലെന്ന് കൂടിയാണ് സുപ്രീം കോടതി ഈ വിധിയിലൂടെ പറഞ്ഞുവയ്ക്കുന്നത്. ആരോട്, എപ്പോൾ, എങ്ങനെ പ്രാർത്ഥിക്കണമെന്നതിന് നിയമങ്ങൾ നിശ്ചയിക്കുന്നത് ഒരു മതേതരത്വ രാജ്യത്ത് ഭൂഷണമല്ലെന്നും കോടതി ഈ വിധിയിലൂടെ പറഞ്ഞുവയ്ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന് ഇന്ത്യയുടെ പരമോന്നത നീതിപീഠം കൽപ്പിക്കുന്ന പ്രധാന്യമെന്താണെന്നും ഈ വിധിയിലൂടെ വ്യക്തമാക്കി കഴിഞ്ഞു. വിശ്വാസത്തിന്റെ കാര്യത്തിൽ ഇരട്ടനയം സ്ത്രീകളുടെ അന്തസ് ഇടിക്കുമെന്നുംഭക്തിയുടെ കാര്യത്തിൽ ലിംഗ അസമത്വം പാടില്ലെന്നുമാണ് സുപ്രീം കോടതി വിധി പ്രസ്താവത്തിനിടെ വ്യക്തമാക്കിയത്. ഭരണഘടന ഉയർത്തിക്കാട്ടി അതിലെ സുപ്രധാനമായ ആർട്ടിക്കൾ പതിനഞ്ചും പതിനാലും എടുത്തുപറഞ്ഞാണ് കോടതി ഈ ചരിത്രവിധി പ്രസ്താവിച്ചിരിക്കുന്നത്.ലിംഗവിവേചനത്തിന് വിശ്വാസം കാരണമാകാൻ പാടില്ലെന്നാണ്പ്രധാനപ്പെട്ട ഒരു നിരീക്ഷണം. വിശ്വാസത്തിന്റെ പേരിലാണ് പലപ്പോഴും ഇന്ത്യയിൽ സ്ത്രീകൾക്ക് വിവേചനം നേരിടുന്നതെന്ന് വ്യക്തമാക്കുകയാണ് കോടതി. ആർത്തവത്തിന്റെ പേരിൽ ക്ഷേത്രങ്ങളിൽനിന്നു മാത്രമല്ല, വീടുകളിൽനിന്നുപോലും സ്ത്രീകൾ അകറ്റി നിർത്തപ്പെടുന്നത് ഇതേ വിശ്വാസത്തിന്റെ പേരിലാണ്. വിശ്വാസം മൂലമുള്ള ഒരു വിവേചനത്തെയും ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും കൂടിയാണ് സുപ്രീം കോടതി ഈ വിധിയിലൂടെ വ്യക്തമാക്കിയത്. കോടതിവിധിയെ അംഗീകരിക്കാം.ശബരിമലയിൽ പോകാൻ വിശ്വാസം അനുവദിയ്ക്കാത്തവർക്ക് പോകാതിരിക്കാം. പോകാൻ താൽപ്പര്യമുള്ളവർക്ക് പോവുകയുമാകാം. പോകുന്നവരെ തടയാനോ വിമർശിക്കാനോ ആർക്കും അവകാശമില്ല. കാരണം വിശ്വാസം വ്യക്തിസ്വാതന്ത്ര്യമാണെന്ന് കോടതി തന്നെ പറഞ്ഞുകഴിഞ്ഞു. സ്ത്രീപ്രവേശനത്തിന് എതിരായ വാദങ്ങൾ: തുല്യത ഉറപ്പാക്കാനെന്നപേരിൽ എല്ലാ മതങ്ങൾക്കും പൊതു അളവുകോൽ നടപ്പാക്കാനാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി കെ.കെ. വേണുഗോപാൽ വാദിച്ചു. ശബരിമലയിൽ ദേവപ്രശ്നം നടത്തിയാണ് കാര്യങ്ങൾ നിശ്ചയിച്ചത്. അതിൽ കോടതി വിശ്വസിക്കുന്നുണ്ടോ എന്നതിനേക്കാൾ ഭക്തരുടെ വിശ്വാസത്തിനാണ് പ്രാധാന്യം. ശബരിമലയിലെ പ്രതിഷ്ഠ ബ്രഹ്മചാരിയായതിനാൽ മതവിശ്വാസത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് ഭരണഘടനാ ലംഘനമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറിമാരിൽ ഒരാളായ കെ. രാമമൂർത്തി വാദിച്ചു. അയ്യപ്പഭക്തരെ മതപരമായ പ്രത്യേക വിഭാഗമായിത്തന്നെ കാണണം. യു.ഡി.എഫ്. സർക്കാർ നൽകിയ അധികസത്യവാങ്മൂലം മറന്നുകൊണ്ട് മുന്നോട്ടുപോകാനാവില്ലെന്നും ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും അവകാശങ്ങളുണ്ടെന്നും അയ്യപ്പധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനുവേണ്ടി അഡ്വ. വി.കെ. ബിജു വാദിച്ചു. പ്രതിഷ്ഠയ്ക്കും അവകാശമുണ്ടെന്നും ക്ഷേത്രത്തിൽ പോകുന്നത് പ്രതിഷ്ഠയെ ആരാധിക്കാനാണെന്നും രാജീവ് ചന്ദ്രശേഖർ എം.പി.യും വാദമുന്നയിച്ചു. ശബരിമലയിലെ ആചാരങ്ങളിൽ ഇടപെടരുതെന്ന് പന്തളം രാജകുടുംബത്തിനുവേണ്ടി അഡ്വ. രാധാകൃഷ്ണൻ വാദിച്ചു. പന്തളം രാജാവിന് അയ്യപ്പന്റെ പിതാവിന്റെ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ വികാരം പരിഗണിക്കണമെന്ന് വിശ്വഹിന്ദു പരിഷത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കൈലാസ് നാഥൻ പിള്ള ആവശ്യപ്പെട്ടു. സ്ത്രീപ്രവേശനത്തിന് അനുകൂല വാദങ്ങൾ!: ആർത്തവത്തിന്റെപേരിൽ പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസ്സിൻമേലുള്ള കടന്നുകയറ്റമാണെന്ന് അമിക്കസ് ക്യൂറിമാരിൽ ഒരാളായ രാജു രാമചന്ദ്രൻ വാദിച്ചു. ക്ഷേത്രം, ആരാധന, ക്ഷേത്രഭരണം എന്നിവയെല്ലാം വ്യത്യസ്തമാണ്. ആരാധനാരീതിയും പ്രവേശനവും തമ്മിൽ ബന്ധമില്ല. ആർത്തവകാലത്ത് സ്ത്രീകൾക്ക് ക്ഷേത്രത്തിൽ നിരോധനമേർപ്പെടുത്തുന്ന കേരള പൊതു ഹിന്ദു ആരാധനാലയ (പ്രവേശനാധികാര) ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. പൊതുക്ഷേത്രമായ ശബരിമലയിൽ ലിംഗവിവേചനമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് ഹാപ്പി ടു ബ്ലീഡ് സംഘടനയ്ക്കുവേണ്ടി ഇന്ദിര ജെയ്സിങ് വാദിച്ചു. ഭരണഘടനാതത്ത്വങ്ങൾ അനുസരിക്കാത്ത ഏത് ആചാരവും വിശ്വാസവും അസാധുവാക്കണം. സാമൂഹിക തിന്മകളെ ഇല്ലാതാക്കുന്നതാവണം നിയമങ്ങൾ. വിവേചനപരമായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും മുകളിലാവണം ഭരണഘടനാ തത്ത്വങ്ങൾ. സ്ത്രീകളെ തടയുന്നത് പൊതുമതസ്ഥലങ്ങളായ ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരത്തിൽവരുന്നില്ല. ശബരിമല ക്ഷേത്രം പൊതു ആരാധനാസ്ഥലമാണ്. സ്ത്രീകളെ തടയുന്നത് ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ ലംഘനമാണ്. സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് നിരവധി ക്ഷേത്രങ്ങളെക്കുറിച്ച് പുസ്തകമെഴുതിയ എസ്.പി. നമ്പൂതിരിയും ആവശ്യപ്പെട്ടു. Supreme court verdictwomen of all ages be allowed in Sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2N40odq
via
IFTTT
No comments:
Post a Comment