ജമ്മു കശ്മീര്‍ സ്‌കൂളുകളില്‍ മിന്നലാക്രമണ വാര്‍ഷികം ആഘോഷിക്കണം; വീഡിയോ ഹാജരാക്കണം- കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ജമ്മു കശ്മീര്‍ സ്‌കൂളുകളില്‍ മിന്നലാക്രമണ വാര്‍ഷികം ആഘോഷിക്കണം; വീഡിയോ ഹാജരാക്കണം- കേന്ദ്രം

ശ്രീനഗർ: നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിന്റെ വാർഷികം ജമ്മു കശ്മീരിലെ സ്കൂളുകളിൽ ആഘോഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഉത്തരവ്. മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായ സെപ്റ്റംബർ 29ന് ജമ്മു കശ്മീരിലെ സ്കൂളുകളിൽ ആഘോഷപരിപാടികൾ നടത്തണമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്. സൈന്യത്തിന്റെ ധീരതയും കാര്യക്ഷമതയും തെളിയിക്കുന്ന മിന്നലാക്രമണത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 28, 29, 30 തീയതികളിലായി ആഘോഷ പരിപാടികൾ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.എന്തെല്ലാം പരിപാടികൾ സംഘടിപ്പിക്കണമെന്നുംഉത്തരവിൽവ്യക്തമാക്കുന്നുണ്ട്. സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകളും കാർഡുകളും തയ്യാറാക്കി അടുത്തുള്ള സൈനിക കേന്ദ്രത്തിന്റെ വിലാസത്തിൽ അയയ്ക്കണം. സ്കൂളുകളിലെ എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരേഡ് നടത്തണം. യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സൈനികരെക്കൊണ്ട് പ്രചോദനാത്മകമായ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. സ്കൂൾ വിദ്യാർഥികൾ നിർബന്ധമായും ആഘോഷപരിപാടികളിൽ പങ്കെടുക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. സ്കൂളുകളിൽ നടത്തിയ ആഘോഷപരിപാടികൾ സംബന്ധിച്ച ഒരു പേജുള്ള റിപ്പോർട്ടും അതിനൊപ്പം തെളിവായി വീഡിയോയും ഫോട്ടോകളും സമർപ്പിക്കണം. ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കാനും മെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിന്നലാക്രമണ ദിനം ആചരിക്കണമെന്ന് യുജിസി ഉത്തരവിറക്കിയിരുന്നു. എന്നാൽ സൈന്യം നടത്തിയ ആക്രമണത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാരോപിച്ച് ഇത് വ്യാപകമായ എതിർപ്പുകൾക്കിടയാക്കി. Content Highlights:Jammu Kashmir, Schools Ordered to Celebrate Surgical Strikes


from mathrubhumi.latestnews.rssfeed https://ift.tt/2QjM1DZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages