ന്യൂഡൽഹി: ഇറാനുമായി ഇന്ത്യ സാമ്പത്തിക-വാണിജ്യ ഇടപാടുകൾ തുടരുമെന്നും ഇറാനിൽ നിന്നും തുടർന്നും എണ്ണ ഇന്ത്യവാങ്ങുമെന്നും ഇറാനിയൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് അറിയിച്ചു. ഐക്യരാഷ്ട്ര സഭ പൊതുസഭ സമ്മേളനത്തോട് അനുബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. നമ്മുടെ ഇന്ത്യൻ സുഹൃത്തുക്കൾ സാമ്പത്തിക സഹകരണം തുടരാൻ പ്രതിജ്ഞാബദ്ധമാണ്. എണ്ണ ഇറക്കുമതിയും അവർ തുടരും. ഇന്ത്യൻ വിദേശകാര്യമന്ത്രിയിൽ നിന്ന് ഇതേ പ്രതികരണവും കേൾക്കാനിടയായിഎണ്ണ ഇറക്കുമതി ഇന്ത്യ തുടരുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. അമേരിക്ക ഇറാനുമായുള്ള അന്താരാഷ്ട്ര ആണവക്കരാറിൽ നിന്നും പിന്മാറിയതിന് പിന്നാലെ കൂടുതൽ ഉപരോധങ്ങളും ഏർപ്പെടുത്തിയിരുന്നു. അമേരിക്ക സഖ്യരാജ്യങ്ങളോട് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് ക്രമേണ കുറച്ച് നവംബർ നാലോട് കൂടി പൂർണമായും നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. എന്നാൽ പൂർണമായും ഇറക്കുമതി നിർത്താൻ ഇന്ത്യ തീരുമാനിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2DAApef
via
IFTTT
No comments:
Post a Comment