ന്യൂജെന്‍ ലുക്കില്‍ ഡേവിഡ് ജെയിംസ്; അഞ്ചാം സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ചെക്ക് ഇന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ന്യൂജെന്‍ ലുക്കില്‍ ഡേവിഡ് ജെയിംസ്; അഞ്ചാം സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ചെക്ക് ഇന്‍

കൊൽക്കത്ത: സൂപ്പർ സ്കാനർ പരിശോധന സംവിധാനത്തിലൂടെ സാൾട്ട്ലേക്കിലെ ഹയാത്ത് റീജൻസിയിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ സന്ദേശ് ജിംഗാന്റെ കഴുത്തിൽ പാട്ടിന്റെ അടയാളമായി ഇയർ ഫോൺ തൂങ്ങിക്കിടന്നിരുന്നു. ബസിൽനിന്ന് ജിംഗാന് പിന്നാലെയിറങ്ങിവന്ന സെർബിയൻ താരം പെസിച്ചിന്റെയും ഘാന താരം കറേജ് പെക്കുസണിന്റെയും യുഗാൺഡ താരം കെസിറോൺ കിസിറ്റോയുടെയുമൊക്കെ കാതുകളിൽ ഇയർ ഫോൺ തിരുകിവെച്ചിരിക്കുന്നു. ന്യൂജെൻ ലുക്കിൽ മുടിയൊക്കെ വെട്ടി സ്റ്റൈലിഷായെത്തിയ കോച്ച് ഡേവിഡ് ജെയിംസും അടിപൊളി മൂഡിൽതന്നെ. പാട്ടും കേട്ട് ഹോട്ടലിലേക്ക് ചെക്ക് ഇൻ ചെയ്ത ബ്ലാസ്റ്റേഴ്സ് അതേ സന്തോഷമൂഡിൽ തന്നെയാണ് ഐ.എസ്.എൽ. അഞ്ചാം പൂരത്തിലേക്കും ചെക്ക് ഇൻ ചെയ്യാൻ ശ്രമിക്കുന്നത്. ശനിയാഴ്ച സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഐ.എസ്.എല്ലിലെ ആദ്യമത്സരത്തിൽ എ.ടി.കെ.യാണ് എതിരാളികൾ. ജേഴ്സി ലോഞ്ചിങ്ങിന്റെ ആഘോഷം കഴിഞ്ഞ് കൊച്ചിയിൽനിന്ന് വ്യാഴാഴ്ച രാവിലെ തിരിച്ച ബ്ലാസ്റ്റേഴ്സ് വൈകുന്നേരം നാലുമണിയോടെയാണ് സാൾട്ട്ലേക്കിലെ ഹോട്ടലിലെത്തിയത്. മലയാളി താരം അനസ് എടത്തൊടികയും കെ. പ്രശാന്തും ഒഴിച്ചുള്ളവരെല്ലാം ടീമിനൊപ്പം കൊൽക്കത്തയിലെത്തിയിട്ടുണ്ട്. സൂപ്പർ കപ്പ് ഫുട്ബോളിലെ അടിപിടിയെത്തുടർന്ന് മൂന്നു മത്സരങ്ങളിൽനിന്ന് വിലക്കേർപ്പെടുത്തിയതാണ് അനസിന് കൊൽക്കത്തയിലെ മത്സരം നഷ്ടമാക്കിയത്. പുറംവേദനയെത്തുടർന്നാണ് പ്രശാന്ത് ആദ്യമത്സരത്തിനായി ടീമിനൊപ്പമെത്താതിരുന്നത്. സ്ട്രൈക്കർ സി.കെ. വിനീത് അടക്കം അഞ്ചു മലയാളി താരങ്ങളാണ് ടീമിലുള്ളത്. ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശരീരഭാഷ. യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞ മറുപടിയിലും അതിന്റെ അടയാളമുണ്ട്. കൊച്ചിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള യാത്ര വളരെ ചെറുതല്ലേ. ഈ സീസണിലെ വിജയയാത്രയാണ് ടീമിന്റെ മനസ്സിലുള്ളത്. തായ്ലാൻഡിലെ പരിശീലനമത്സരത്തിലെ മികച്ച വിജയങ്ങൾ ടീമിന് നല്ല പ്രതീക്ഷ നൽകുന്നുണ്ട്. നമുക്ക് അത് കളിക്കളത്തിൽ കാണാം... -ചെറിയ വാക്കുകളിൽ മറുപടി പറഞ്ഞ് തിരികെ നടക്കുമ്പോൾ കൈവിരൽകൊണ്ട് വിജയചിഹ്നം കാണിക്കാൻ ജെയിംസ് മറന്നില്ല. നിറഞ്ഞ പ്രതീക്ഷയാണ് ക്യാപ്റ്റൻ സന്ദേശ് ജിംഗാനും പങ്കുവെച്ചത്. യുവത്വം തുളുമ്പുന്ന ഈ ടീമിന് ഏറെ മുന്നേറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കുവേണ്ടി പരമാവധി പുറത്തെടുക്കാൻ ഓരോരുത്തരും തയ്യാറായിക്കഴിഞ്ഞു... -രണ്ടു മൂന്നു വാചകങ്ങളിൽ മറുപടി പറഞ്ഞ് ജിംഗാനും മുറിയിലേക്ക് നടന്നുനീങ്ങി. Content Highlights: Kerala Blasters Reaches KolkataManjappada ISL 2018 David James


from mathrubhumi.latestnews.rssfeed https://ift.tt/2ImnQSx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages