കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെരുവില്‍ നീതിയ്ക്കു വേണ്ടി പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റു ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.
ഒരു സാധാരണക്കാരനായിരുന്നു ഈ സ്ഥാനത്തെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റു ചെയ്യുമായിരുന്ന പോലീസ് ബിഷപ്പിന്റെ കാര്യത്തില്‍ അലസ മനോഭാവം കാണിക്കുന്നത് എന്തിനാണെന്ന് കന്യാസ്ത്രീകള്‍ ചോദിക്കുന്നു. ഇതാദ്യമായാണ് സഭയ്‌ക്കെതിരെ പ്രത്യക്ഷമായി ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ചു പേര്‍ക്കൂടി നിരത്തിലിറങ്ങുന്നത്.
തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തില്‍ സഭയും സര്‍ക്കാരും നീതി പുലര്‍ത്തിയില്ല. ഇനിയുള്ള ഏക പ്രതീക്ഷ കോടതിയാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. നീതി വൈകുന്നതുകൊണ്ടാണ് പ്രതിഷേധവുമായി നിരത്തില്‍ ഇറങ്ങേണ്ടി വന്നതെന്നും നീതിയ്ക്കു വേണ്ടി ഏതറ്റം വരെയും പോകുമെന്നും കന്യാസ്ത്രീ പറഞ്ഞു.
സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് കന്യാസ്ത്രീകള്‍ ഇത്തരത്തില്‍ സമരത്തിന് ഇറങ്ങുന്നത്.
from mangalam.com https://ift.tt/2oQggql
via IFTTT
No comments:
Post a Comment