പോര്‍ട്ട്‌ലാന്റ് : ഫുട്‌ബോള്‍ അക്കാദമിയില്‍ താന്‍ പരിശീലിപ്പിച്ചിരുന്ന പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ദുരുപയോഗം ചെയ്തിരുന്ന പരിശീലകന് ഈ കേസില്‍ 20 വര്‍ഷം തടവുശിക്ഷ. ലൂയിസ് ഇ ട്രൈബോം എന്ന പരിശീലകനാണ് ശിക്ഷ ലഭിച്ചത്. നാലു വര്‍ഷത്തിനിടയില്‍ അക്കാദമിയിലെ പല സന്ദര്‍ഭങ്ങളിലുമായി 12 ലധികം പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.
2012 മുതലാണ് ട്രൈബോം തന്റെ ഇരകളെ ചൂഷണം ചെയ്യാന്‍ തുടങ്ങിയത്. ബസ് സ്‌റ്റോപ്പില്‍ വെച്ച് കണ്ടുമുട്ടിയ പോര്‍ട്ട്‌ലാന്റ് ഹൈസ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിക്ക് മോഡിലിംഗ് രംഗത്ത് എത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ഫോട്ടോയെടുത്തതാണ് ഇയാളെ കുടുക്കികയത്. ട്രൈബോമുമായി നടന്ന സമാഗമത്തെക്കുറിച്ച് തന്റെ അദ്ധ്യാപകരില്‍ ഒരാളുമായി വിദ്യാര്‍ത്ഥിനി സംസാരിച്ചു. തുടര്‍ന്ന് 2016 ല്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാളില്‍ നിന്നും ശിഷ്യരുടെ വ്യാപക ചിത്രങ്ങള്‍ കണ്ടെത്തി.
കുട്ടികളെ ലൈംഗിക പ്രദര്‍ശനത്തിന് ഉപയോഗിക്കുന്ന തേര്‍ഡ് ഡിഗ്രിയില്‍ ലൈംഗിക ചൂഷണക്കേസാണ് ട്രൈബോമിന് എതിരേ ചുമത്തിയിരിക്കുന്നത്. ട്രൈബോമിന് ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനായി അനേകരായിരുന്നു എത്തിയത്. ട്രൈബോമിന്റെ ലൈംഗിക ചൂഷണം തന്റെ ബാക്കി ജീവിതത്തെ മുഴുവന്‍ ബാധിച്ചിരുന്നതായി വിധിക്ക് പിന്നാലെ ഒരു ഇര പ്രതികരിച്ചു. 16 വയസ്സുള്ളപ്പോള്‍ 1997 ല്‍ ഒരു സ്‌കൂള്‍ മത്സരത്തിന് ഡ്രസ്സ് ചെയ്യുന്ന വേളയില്‍ ട്രൈബോം ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചു എന്നായിരുന്നു ഒരു പെണ്‍കുട്ടി പങ്കുവെച്ച അനുഭവം.
from mangalam.com https://ift.tt/2NYOvXi
via IFTTT
No comments:
Post a Comment