വിമാനത്താവളത്തില്‍ ലഭിക്കുന്ന കുപ്പിവെള്ളത്തിനും പാക്ക് ചെയ്ത ആഹാരത്തിനും എംആര്‍പി ഇടാന്‍ ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

വിമാനത്താവളത്തില്‍ ലഭിക്കുന്ന കുപ്പിവെള്ളത്തിനും പാക്ക് ചെയ്ത ആഹാരത്തിനും എംആര്‍പി ഇടാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: വിമാനത്തില്‍ ലഭിക്കുന്ന കുപ്പിവെള്ളത്തിനും പാക്ക് ചെയ്ത മറ്റു ആഹാരത്തിനും എംആര്‍പി ഇടാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. വിമാനത്താവളതത്തില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നുവെന്ന യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നടപടി വന്നിരിക്കുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 90ലധികം വരുന്ന വിമാനത്താവളങ്ങളില്‍ ആയിരിക്കും ഇത്തരത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് വന്നിരിക്കുന്നത്. എന്നാല്‍ സ്വകാര്യ പങ്കാളിത്തമുള്ള ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ വിമാനത്താവളങ്ങളില്‍ ഈ ഉത്തരവ് ബാധകമല്ല.

ഇതിനുവേണ്ടി പ്രത്യേകം കൗണ്ടറുകള്‍ തുടങ്ങുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വരുന്ന സാമ്പത്തീക വര്‍ഷം മുതല്‍ ഇതിനായുള്ള ടെന്‍ഡറുകള്‍ സ്വീകരിക്കുമെന്നും തീരുമാനമായിട്ടുണ്ട്.

എംആര്‍പി പിന്നാലെ ചായയും കാപ്പിയും 10 രൂപയ്ക്കും ഭക്ഷണം കുറഞ്ഞ വിലയ്ക്കും വിലയ്ക്ക് നല്‍കാനുമാണ് നിര്‍ദ്ദേശമുള്ളത്.

ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നൗ, പാറ്റ്‌ന, ഗൂവാഹത്തി എന്നീ എയര്‍പ്പോര്‍ട്ട് അതോറിറ്റി നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും ഇത് നടപ്പിലാകും. ഇതില്‍ ചെന്നൈ, ഷിംല, പൂനൈ വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കൗണ്ടര്‍ തുടങ്ങിക്കഴിഞ്ഞു.

ഇംഫാലിലെ വിമാനത്താവളത്തില്‍ ഒരു റെസ്റ്റോറന്റില്‍ ചായക്ക് 50 രൂപ ഈടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പരാതികള്‍ ലഭിച്ചത്. പിന്നാലെ കൊല്‍ക്കത്തയില്‍ നിന്നും ലഖ്‌നൗവില്‍ നിന്നും സമാന പരാതികള്‍ ഉയര്‍ന്നിരുന്നു.



from mangalam.com https://ift.tt/2MabP2P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages