ന്യൂഡൽഹി: സ്വവർഗരതി സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നിൽ അമേരിക്കൻ കളിയെന്ന്ബി.ജെ.പി. എം.പി. സുബ്രഹ്മണ്യൻ സ്വാമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ ട്വീറ്റ്. വൈകാതെ സ്വവർഗരതിക്കാർക്കുള്ള ബാറുകളുണ്ടാകുമെന്നും എയിഡ്സ് രോഗം പടരുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ, വിധി മറികടക്കാൻ അടുത്ത സർക്കാരിന് സുപ്രീംകോടതി ഏഴംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരുമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.സ്വവർഗരതി അംഗീകരിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് വ്യാഴാഴ്ചയാണ്. ഒരാളുടെ സ്വകാര്യജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളേക്കുറിച്ച് ആരും ഉത്കണ്ഠപ്പെടുകയോ ആരെയും ശിക്ഷിക്കേണ്ടതോ ഇല്ല. ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങൾ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. It is the American game. Soon there will be gay bars here where homosexuals can go. HIV will spread. So, after looking at the consequences I hope the next Govt will move a 7 judge bench to set aside this 5 judge bench order: Subramanian Swamy,BJP MP on #Section377 pic.twitter.com/htFxVXUlXz — ANI (@ANI) September 6, 2018
from mathrubhumi.latestnews.rssfeed https://ift.tt/2M771eh
via
IFTTT
No comments:
Post a Comment