ഹൈദരാബാദ്: ഗതാഗതസൗകര്യമില്ലാത്ത ഊരിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങളും നാട്ടുകാരും മാറി മാറി ചുമന്നു പോകുന്നതിനിടയിൽ ആദിവാസി യുവതി വഴിമധ്യേ പ്രസവിച്ചു. ആന്ധ്രാപ്രദേശിലെ വിഴിയനഗരം ജില്ലയിലെ ആദിവാസി ഊരിലുള്ള മുത്തമ്മയ്ക്കാണ് വഴിയിൽ പ്രസവിക്കാനുള്ള ദുര്യോഗമുണ്ടായത്. മുളകളും കയറും തുണിയുമുപയോഗിച്ചുണ്ടാക്കിയ ഒരു തൊട്ടിലിലിരുത്തിയാണ് മുത്തമ്മയെ കൊണ്ടു പോകുന്നത്. കൂട്ടത്തിലുള്ള ഒരു യുവാവ് പകർത്തിയ വീഡിയോയിലാണ് ആശുപത്രിയിലേക്കുള്ള യാത്രയുടെ രംഗങ്ങളുള്ളത്. പലപ്രാവശ്യം അസൗകര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവർ പറയുന്നു. ചെളിയും കല്ലുകളും കുഴികളും നിറഞ്ഞ വനപാതയിലൂടെ സാഹസികമായാണ് ഇവർ ഗർഭിണിയെ ചുമന്നു പോകുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ആറ് ഏഴ് കിലോമീറ്ററുകൾ കഴിയുമ്പോഴേക്കും പ്രസവവേദന അസഹനീയമായതിനെ തുടർന്ന് യുവതി കൂടെയുള്ള സ്ത്രീകളുടെ സഹായത്തോടെ പ്രസവിക്കാനൊരുങ്ങുന്നത് കാണാം. പിന്നീട് സത്രീകളുടെ സഹായത്തോടെ പ്രസവം നടന്നു. വീഡിയോ ദൃശ്യങ്ങൾ പകർത്തിയതിന്റെ ഉദ്ദേശം അധികൃതരുടെ കണ്ണുതുറപ്പിക്കലാണെന്ന് പകർത്തിയ യുവാവ് വ്യക്തമാക്കുന്നു. ഇത് കണ്ടിട്ടെങ്കിലും വിഴിയനഗരത്തെ രോഗികൾക്കും ഗർഭിണികൾക്കും ഉപകാരപ്രദമായ രീതിയിലുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണിവർ. ജൂലായിൽ സമാനമായ മറ്റൊരു സംഭവത്തിൽ അഞ്ചു മാസം ഗർഭിണിയായ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. ഇരുപത്തഞ്ചുകാരിയായ ഇവരെ ഭർത്താവുൾപ്പെടെയുള്ളവർ 12 കിലോമീറ്ററോളം ചുമന്നു നടന്നിരുന്നു. #WATCH: A pregnant woman being carried by her relatives through a forest for 4 km in Vijayanagaram district due to lack of road connectivity. Hospital was 7 km away from the village but she delivered midway & returned. Both the baby & the mother are safe. (4.9.18) #AndhraPradesh pic.twitter.com/fvGZlYwDCl — ANI (@ANI) September 7, 2018
from mathrubhumi.latestnews.rssfeed https://ift.tt/2M10PER
via
IFTTT
No comments:
Post a Comment