ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു സുരക്ഷിതമായി സഞ്ചരിക്കാൻ വിമാനം വാങ്ങാനായി വീടും കടകളും വിൽപ്പനയ്ക്കു വെച്ചിരിക്കുകയാണ് മധ്യപ്രദേശിലെ പാർട്ടി നേതാവ് അശോക് ജയ്‌സ്വാൾ. വസ്തുവകകൾ വില്പനയ്ക്കെന്ന പത്രപ്പരസ്യം നൽകി കാത്തിരിക്കുകയാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഏപ്രിലിൽ രാഹുലിൽ സഞ്ചരിച്ച ചാർട്ടേഡ് വിമാനം കർണാടകത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. ഈ സംഭവം തന്നെ ഭയപ്പെടുത്തിയെന്നും രാഹുലിനുവേണ്ടി സുരക്ഷിതമായ വിമാനം വാങ്ങാൻ താൻ പണം സ്വരൂപിക്കുകയാണെന്നും ജയ്സ്വാൾ പറഞ്ഞു. വരുന്ന പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിനു രാഹുലിനു പുതിയ വിമാനം ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2M7pmIw
via
IFTTT
No comments:
Post a Comment