മോഡിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍; വ്യാജ പ്രൊഫൈല്‍ ഉടമയെ തേടി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

മോഡിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍; വ്യാജ പ്രൊഫൈല്‍ ഉടമയെ തേടി പോലീസ്

ഇന്‍ഡോര്‍ : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത അജ്ഞാതനു വേണ്ടി പോലീസ് തെരച്ചില്‍. ബല്‍കുന്ദ് സിങ് ഗൗതം എന്ന പേരിലുള്ള വ്യാജ പ്രൊഫൈലില്‍ നിന്നാണ് മോഡിയുടെ മോര്‍ഫ് ചെയ്ത ചിത്രം പോസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത്. ദാവൂദി ബോറ സമുദായത്തിന്റെ ഇന്‍ഡോറില്‍ നടന്ന പരിപാടിയ്ക്കിടെ എടുത്ത മോഡിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്തിരിക്കുന്നത്.

മോര്‍ഫ് ചെയ്ത പടം തല മറച്ച നിലയിലാണ് ഉള്ളത്. എന്നാല്‍, പരിപാടിയ്ക്കിടെ ഒരു സമയത്തും മോഡി ഇത്തരത്തിലുള്ള വേഷം ധരിച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സൈബര്‍ സെല്ലും പോലീസും സംഭവം അന്വേഷിച്ചത്. വ്യാജ പ്രൊഫൈലില്‍ നിന്നാണ് ഫോട്ടോ പോസ്റ്റുചെയ്തിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രാദേശിക ബി.ജെ.പി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും ഐപിസി 505-ാം വകുപ്പ് (2) പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.



from mangalam.com https://ift.tt/2psUJUI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages