കോട്ടയം: കന്യാസ്ത്രിയെ പീഡിപ്പച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചു. കോടതിയിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പ് കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കനത്ത സുരക്ഷയായിരുന്ന കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിരുന്നത്.
കോടതിയുടെ പ്രധാന ഗേറ്റിലൂടെ തന്നെ ബിഷപ്പിനെ കോടതിയുടെ അകത്തേക്ക് കയറ്റിയത്. ചുറ്റും കൂടിനിന്നവര്‍ കൂവിവിളിച്ചാണ് ബിഷപ്പിനെ സ്വീകരിച്ചത്.
എംസി റോഡ് വഴി പോകുമെന്നായിരുന്നു പദ്ധതിയിട്ടിരുന്നത് എങ്കിലും പിന്നീട് ഇടവഴികളിലൂടെ ചേര്‍ന്ന് അയര്‍ക്കുന്നം കിടങ്ങൂര്‍ വഴി പാലായിലേക്ക് എത്തിക്കുകയായിരുന്നു. ദൃതകര്‍മ്മേേസനയുടെ അടക്കം സുരക്ഷാ വലയത്തിലാണ് പാലാ കോടതി പരിസരമുള്ളത്.
അതേസമയം, ബിഷപ്പിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ. രാമന്‍പിള്ള. ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. എന്നാല്‍, കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.
from mangalam.com https://ift.tt/2MUsGXE
via IFTTT
No comments:
Post a Comment