കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയിലേക്ക് കൊണ്ടുപോയി.കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇനി പാലാ താലൂക്ക് ആശുപത്രിയിലായിരിക്കും വൈദ്യപരിശോധന നടത്തുക. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാർജ് ചെയ്തത്. രക്ത സമ്മർദമാണ് ബിഷപ്പിന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തിൽ. നിലവിൽ ബിഷപ്പിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2xwWIMm
via
IFTTT
No comments:
Post a Comment