അമരാവതി: പോലീസിനെ മനോവീര്യത്തെ തകർക്കുന്ന രീതിയിൽ സംസാരിക്കുന്ന ജനപ്രതിനിധികളുടെ നാവരിയുമെന്ന് ആന്ധ്രാ പ്രദേശ് പോലീസ് ഇൻസ്പെക്ടറുടെ പരസ്യ ഭീഷണി. ആനന്ദപുരം ജില്ലയിലെ കാദിരി പോലീസ് ഇൻസ്പെക്ടറായ മാധവ് ആണ് വാർത്താ സമ്മേളനത്തിൽ ഈ ഭീഷണി ഉയർത്തിയത്. ടി.ഡി.പി എം.പി ജെ.സി ദിവാകർ റെഡ്ഡിക്കുള്ള മറുപടിയായാണ് മാധവിന്റെ വെല്ലുവിളി. ഞങ്ങൾ ഏറെ നാൾ സംയമനം പാലിച്ചു. മേലിൽ ആരെങ്കിലും പോലീസിനെതിരായി അതിരു കടന്ന് സംസാരിച്ചാൽ ഞങ്ങൾ സഹിക്കില്ല. ഞങ്ങളവരുടെ നാവുകൾ അരിയും. സൂക്ഷിച്ചോ.. വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ മാധവ് താക്കീത് നൽകി. ഇതിനുള്ള മറുപടിയായി എം.പി ജെ.സി ദിവാകർ റെഡ്ഡി തന്റെ നാവ് അരിയാൻ മാധവിനെ വെല്ലുവിളിച്ചു. ഇയാൾക്കെതിരെഎം.പി പരാതിയും നൽകിയിട്ടുണ്ട്. നേരത്തെ ജില്ലയിലെ തടിപത്രിക്ക് സമീപമുള്ള ഗ്രാമത്തിൽ നടന്ന ലഹളയുടെ പശ്ചാത്തലത്തിൽ എം.പി ദിവാകർ റെഡ്ഡി പോലീസിനെതിരെ വലിയ വിമർശനമുന്നയിച്ചിരുന്നു. ലഹള നിയന്ത്രിക്കാൻ ശ്രമിക്കാതെ പോലീസ് ആണത്തമില്ലാത്തവരെ പോലെ തടിതപ്പിയെന്നായിരുന്നു എം.പിയുടെ ആരോപണം. എം.പിയുടെ പരാമർത്തിൽ പോലീസിനുള്ളിൽ നിന്ന് വ്യാപകമായ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ മാധവിനെതിരെ എഫ്.ഐ.ആർ രെജിസ്ടർ ചെയ്തിട്ടില്ലെന്നും നിയമോപദേശം തേടുന്നതിനായി പരാതി എസ്.പിക്ക് സമർപ്പിച്ചിരിക്കുകയാണന്നും പോലീസ് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൻമാരും എം.എൽ.എമാരും എം.പിമാരും നടത്തുന്ന പ്രസ്താവനകൾ മൂലം ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ പോലും തലയുയർത്തി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് പോലീസെന്നും മാധവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. content highlights:Will Cut Off Tongues of MPs, MLAs Who Hurt Morale of Force,Andhra Pradesh Inspector
from mathrubhumi.latestnews.rssfeed https://ift.tt/2puuwoP
via
IFTTT
No comments:
Post a Comment