ജസ്‌നയെ കാണാതായിട്ട് ആറുമാസം:അന്വേഷണം ഇഴയുന്നുവെന്ന് ആക്ഷൻ കൗൺസിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ജസ്‌നയെ കാണാതായിട്ട് ആറുമാസം:അന്വേഷണം ഇഴയുന്നുവെന്ന് ആക്ഷൻ കൗൺസിൽ

കാഞ്ഞിരപ്പള്ളി: എസ്ഡി കോളേജ് വിദ്യാർഥിനി ജസ്നയെ കാണാതായി ആറു മാസം പൂർത്തിയാകുമ്പോളും അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധം. പോലീസിന് കൃത്യമായ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നുംകേരളത്തിലും പുറത്തും ഊർജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരുമാസമായി മന്ദഗതിയിലാണെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. ജസ്നയുമായി അടുപ്പമുണ്ടായിരുന്ന സഹപാഠിയിൽനിന്നു നിരവധി തവണ പോലീസ് വിശദീകരണം തേടിയെങ്കിലും തിരോധാനത്തിനു കാരണമായ സൂചനകൾ ഒന്നും തന്നെ ലഭിച്ചില്ല. ഐജി മനോജ് ഏബ്രഹാമിന്റെനേതൃത്വത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറയുമ്പോഴും വ്യക്തമായ ഒരു തുമ്പ് പോലും ഇതുവരെ കണ്ടെത്താൻ കഴിയാതെയിരിക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം നിഷ്ക്രിയമായിക്കൊണ്ടിയിരിക്കുകയാണെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ജസ്നയെന്നു തോന്നിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. ടെലിഫോൺ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ വിശകലനവും പ്രയോജനപ്പെട്ടില്ല. 200 ഓളം പേരിൽനിന്നു നേരിട്ടും അല്ലാതെയും മൊഴിയെടുത്തതിന്റെഅടിസ്ഥാനത്തിൽ കേരളത്തിലും പുറത്തും തിരച്ചിൽ നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിലെ വനങ്ങളിലും നദീതീരങ്ങളിലും എസ്റ്റേറ്റുകളിലും വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മൂന്നാം തവണയും ബെംഗളൂരുവിൽ അന്വേഷണത്തിനു പോയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നും ആക്ഷൻ കൗൺസിൽ പറയുന്നു. വെള്ളപ്പൊക്കക്കെടുതിക്കിടെനിലച്ചുപോയ അന്വേഷണം പുനരാരംഭിക്കുന്നതിനു പോലീസിനും താത്പര്യമില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അതുകൊണ്ട് അന്വേഷണംസിബിഐയെ ഏൽപ്പിക്കണം എന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2psufmr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages