ജയ്പുർ: ബിയർ ഇഷ്ടപ്പെടുന്ന ആർക്കും സങ്കടത്തോടെയല്ലാതെ കണ്ടുനിൽക്കാനാവില്ല ഈ ദൃശ്യങ്ങൾ. നിറയെ ബിയർ കുപ്പികളുമായി വന്ന ഒരു ട്രക്ക് ടോൾ പ്ലാസയിലേക്ക് ഇടിച്ചു കയറുന്നു. ഇടിയുടെ ആഘാതത്തിൽ ബിയർകുപ്പികൾ പൊട്ടി നുരഞ്ഞുപതഞ്ഞ ബിയർ പുറത്തേക്ക് ഒഴുകുന്നു. സമീപത്തു കിടന്നിരുന്ന എസ് യു വിയെ മുക്കുന്ന വിധത്തിലായിരുന്നു ബിയർ ഒഴുകിയത്. രാജസ്ഥാനിലെ കിഷൻഗഢ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. വൈകുന്നേരം മൂന്നുമണിയോടെയാണ് ജയ്പുർ- അജ്മീർ ദേശീയപാതയിലെ ടോൾ പ്ലാസയിലേക്കെത്തിയ ബിയർ ട്രക്ക് ഇടിച്ചു കയറിയത്. ട്രക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ടോൾ പ്ലാസ ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്. ട്രക്കിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. #Visuals from the toll plaza in Rajasthans Kishangarh after a truck carrying beer had rammed into a toll booth, yesterday. (21.09.2018) pic.twitter.com/ayTk2Jlom6 — ANI (@ANI) September 22, 2018 content highlights:truck carrying beer had rammed into a toll booth in rajastan
from mathrubhumi.latestnews.rssfeed https://ift.tt/2DleFCJ
via
IFTTT
No comments:
Post a Comment