പാരീസ്: റഫാൽ ഇടപാടിൽഇന്ത്യൻ പങ്കാളിയെ തീരുമാനിക്കുന്നതിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഫ്രഞ്ച് സർക്കാർ. ഇന്ത്യൻ കമ്പനിയെ തെരഞ്ഞെടുക്കാൻ ഫ്രഞ്ച് കമ്പനികൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും സർക്കാർ വ്യക്തമാക്കി. റഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവിയേഷനൊപ്പം മുകേഷ് അംബാനിയുടെ റിലയൻസ് ഡിഫൻസിനെയാണ്ഇന്ത്യൻ സർക്കാർ പങ്കാളിയായി നിർദേശിച്ചതെന്നമുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാദിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്ന് മണിക്കൂറുകൾക്കകമാണ് ഫ്രഞ്ച് സർക്കാരിന്റെ പ്രതികരണം. യുദ്ധ വിമാനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിലും അതിന്റെ വിതരണത്തിലും മാത്രമാണ് തങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നതെന്നും സർക്കാർ വ്യക്തമാക്കി. റഫാൽ ഇടപാടിൽ പരസ്പര ആരോപണ പ്രത്യാരോപണം നടത്തുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒലാദിന്റെ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അനിൽ അംബാനിക്ക് നേട്ടമുണ്ടാക്കാനായി സർക്കാർ കരാറിൽ കൃത്രിമത്വംകാണിച്ചു എന്നാണ് കോൺഗ്രസ്ഉന്നയിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയിലാണ് ബി.ജെ.പി സർക്കാരെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി ഇന്ത്യയെ ഒറ്റുകൊടുത്തെന്നും സൈനികരുടെ രക്തത്തെ അപമാനിച്ചെന്നും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ സർക്കാർ നിർദേശിച്ചത് പ്രകാരം അംബാനിയുമായി ഡസോൾട്ട് ധാരണയുണ്ടാക്കി. ഞങ്ങൾക്ക് മറ്റ് മാർഗമുണ്ടായിരുന്നില്ല. എന്നായിരുന്നു ഒലാദ് പറഞ്ഞതായി ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടിനെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തത്. റഫേൽ ഇടപാട് രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള വാണിജ്യ ഇടപാടാണെന്നും സർക്കാരിന് ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും ഒലാദ് പറഞ്ഞതായുംറിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2015ൽ കേന്ദ്ര സർക്കാർ ഫ്രാൻസുമായി ചേർന്ന് റഫാൽ കരാർ പ്രഖ്യാപിക്കുമ്പോൾ ഒലാദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. റഫാൽ കരാറുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെതിരായ കോൺഗ്രസ് നേതാക്കളുടെ ശക്തമായ ആരോപണങ്ങൾക്കിടെയാണ് ഒലാദ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. content highlights:French Govt Says Not Involved in Choice of Indian Partners for Rafale Deal
from mathrubhumi.latestnews.rssfeed https://ift.tt/2DnttAV
via
IFTTT
No comments:
Post a Comment