തിരുവനന്തപുരം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് മന്ത്രി ഇ പി ജയരാജൻ. എല്ലാ തെളിവുകളും ലഭിച്ചതിനു ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. സമരം ചെയ്ത കന്യാസ്ത്രീകൾക്കും ഇരയ്ക്കുമൊപ്പമാണ്സർക്കാർ.അല്ലാതെ വേട്ടക്കാരനൊപ്പമല്ലെന്നുനേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.വേട്ടക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കും അതാണ് ഇപ്പോൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കൊപ്പമാണ് തങ്ങൾ എന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഏതുസാഹചര്യവും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം പത്രത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതെന്നും ജയരാജൻ പറഞ്ഞു. content highlightse p jayarajan on bishop franco mulakkal arrest
from mathrubhumi.latestnews.rssfeed https://ift.tt/2I8E3L2
via
IFTTT
No comments:
Post a Comment