വിലകുറച്ച് പാലുവിറ്റ് വിപണി പിടിക്കാന്‍ പതഞ്ജലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

വിലകുറച്ച് പാലുവിറ്റ് വിപണി പിടിക്കാന്‍ പതഞ്ജലി

ന്യൂഡൽഹി: വിറ്റുവരവിൽ വൻഇടിവുവന്ന പതഞ്ജലി പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. പാല്, തൈര്, ചീസ് മുതലായവയാണ് പുതിയതായി അവതരിപ്പിക്കുന്നത്. 2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ ഡയറി ഉത്പന്നങ്ങളിൽനിന്ന് 500 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഡൽഹി, മുംബൈ, പുണെ, രാജസ്ഥാൻ എന്നിവിടങ്ങളിലായി 56,000 ചെറുകിട കച്ചവടക്കാരുമായി ഇതിനായി കൂട്ടുകെട്ടുണ്ടാക്കിയതായി ബാബാ രാംദേവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2019-20 ആകുമ്പോഴേയ്ക്കും ദിനംപ്രതി പത്ത് ലക്ഷം ലിറ്റർ പാലെങ്കിലും ഉത്പാദിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പാലുത്പന്നങ്ങൾ ഉടനെ വിപണിയിലെത്തും. തുടക്കത്തിൽ നാലുലക്ഷം ലിറ്റർ പാൽ വിതരണം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. ഒരു ലക്ഷം കർഷകരുമായി സഹകരിച്ചായിരിക്കും പാല് ശേഖരിക്കുക. വിപണി വിലയെക്കാൾ രണ്ടുരൂപ കുറച്ചാകും പാൽ വിൽക്കുക. നിലവിൽ ലിറ്ററിന് 42 രൂപയാണ് പാലിന്റെ വില. 40 രൂപയാകും പതജ്ഞലിയുടെ പാലിന്റെ വില. ഡയറി ഉത്പന്നങ്ങൾക്കുപുറമെ, സ്വീറ്റ് കോൺ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയും വിപണിയിലെത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2NG4sF2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages