പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന രജിസ്റ്റര്‍ ഞങ്ങള്‍ എങ്ങനെ തിരുത്തി?, ഇരയുടെ ചിത്രം പുറത്തുവിട്ടതില്‍ നിയമനടപടി: മിഷണറീസ് ഓഫ് ജീസസിന് മറുപടിയുമായി കന്യാസ്ത്രീകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന രജിസ്റ്റര്‍ ഞങ്ങള്‍ എങ്ങനെ തിരുത്തി?, ഇരയുടെ ചിത്രം പുറത്തുവിട്ടതില്‍ നിയമനടപടി: മിഷണറീസ് ഓഫ് ജീസസിന് മറുപടിയുമായി കന്യാസ്ത്രീകള്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിക്കു പിന്നില്‍ ഗുഢാലോചനയുണ്ടെന്ന അവര്‍ ഉള്‍പ്പെട്ടെ മിഷണറീസ് ഓഫ് ജീസസ് അധികാരികള്‍ പുറത്തുവിട്ട അന്വേഷണ കമ്മീഷന്‍ തള്ളി പരാതിക്കാരിക്ക് പിന്തുണയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. കേസിനു പിന്നില്‍ തങ്ങളുടെ ഗൂഢാലോചനയല്ല. നീതി ലഭിക്കാത്തതുകൊണ്ടാണ് തങ്ങള്‍ പുറത്തുവന്നത്. മിഷണറീസ് ഓഫ് ജീസസ് എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. സഭയിലെ അംഗങ്ങള്‍ തന്നെയാണ് ഞങ്ങള്‍. അവര്‍ പറയുന്നതിനെല്ലാം മറുപടി നല്‍കാന്‍ തങ്ങള്‍ക്കു കഴിയില്ല.

യുക്തിവാദികളല്ല, ജനങ്ങളാണ് ഞങ്ങളെ പിന്തുണയ്ക്കുന്നത്. പല സംഘടനകളാണ് ദിവസവും സമരത്തിന് പിന്തുണയുമായി വരുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് അവര്‍ തന്നെ കണ്ടുപിടിക്കട്ടെ.

കോടതിയില്‍ വിശ്വാസമുണ്ട്. പോലീസില്‍ നിന്നും നീതി കിട്ടാതെ വന്നതോടെ, കേസ് ക്രൈംബ്രാഞ്ചിനു വിടാന്‍ നീക്കമുണ്ടെന്ന് അറിഞ്ഞതോടെയാണ് സമരം ചെയ്യേണ്ടിവന്നത്. നീതി കിട്ടുംവരെ സമരം തുടരും. തങ്ങള്‍ ഒരു അച്ചടക്കവും ലംഘിച്ചിട്ടില്ല. ഇപ്പോഴും മിഷണറീസ് ഓഫ് ജീസസ് സഭയുടെ ഭാഗം തന്നെയാണെന്നും അവര്‍ പറയുന്നു.
[IMG]
കുറവിലങ്ങാട് മഠത്തിലെ രജിസ്റ്റര്‍ തിരുത്തിയെന്ന ആരോപണവും അവര്‍ തിരുത്തി. ഒരുപക്ഷേ രജിസ്റ്റര്‍ തിരുത്തിയത് സി.അമലയായിരിക്കും. അതുകൊണ്ടാണല്ലോ ഇത്രയും കൃത്യമായി പറയുന്നത്. രണ്ടു മാസമായി പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന രജിസ്റ്റര്‍ തങ്ങള്‍ എങ്ങനെയാണ് തിരുത്തുന്നത്? സന്ദര്‍ശക രജിസ്റ്റര്‍ എഴുതുന്നത് മഠത്തിലെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ ആരെങ്കിലും ആയിരിക്കും. അതില്‍ സന്ദര്‍ശകര്‍ ഒപ്പുവയ്ക്കുന്ന പതിവില്ല. രജിസ്റ്റര്‍ തിരുത്തി വ്യാജരേഖ ഉണ്ടാക്കിയെന്ന എം.ജെയുടെ കണ്ടെത്തല്‍ വിചിത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

സമരം നടത്തുന്നത് സഭയ്ക്ക് എതിരല്ല. ലൈംഗികാതിക്രമ കേസില്‍ ഇരയുടെ ചിത്രം പുറത്തുവിടരുതെന്ന നിയമം നിലനില്‍ക്കേയാണ് മിഷണറീസ് ഓഫ് ജീസസ്, പരാതിക്കാരിയായ കന്യാസ്ത്രീയും ബിഷപ്പുമൊത്ത് 2015 മേയ് 23ന് പങ്കെടുത്ത ഒരു ചടങ്ങിലെ മുഖം മറയ്ക്കായെ പുറത്തുവിട്ടത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

മഠത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നുവെന്ന എം.ജെയുടെ വാദവും അടിസ്ഥാനരഹിതമാണെന്നും അവര്‍ പ്രതികരിച്ചു.



from mangalam.com https://ift.tt/2OiMl4Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages