തിരുവനന്തപുരം : കെ.കരുണാകരനെ ചാരക്കേസില്‍ കുരുക്കാന്‍ കളിച്ചത് അഞ്ചുപേരെന്ന് മകള്‍ പത്മജ വേണുഗോപാല്‍. വിശ്വസിച്ച് കൂടെ നിന്നവര്‍ പോലും അദ്ദേഹത്തിന് എതിരെ നിന്ന സാഹചര്യമായിരുന്നു അത്. അച്ഛന് നീതി കിട്ടാനായി ആ പേരുകള്‍ ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ വെളിപ്പെടുത്തുമെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ പാര്‍ട്ടിയുമായും സഹോദരനുമായും ചര്‍ച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും പത്മജ വ്യക്തമാക്കി.
ജനങ്ങളുടെ നടുവില്‍ നിന്നിരുന്നയാള്‍ പെട്ടെന്നൊരു ദിവസം ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കെ.കരുണാകരനെ ചതിച്ച നേതാക്കള്‍ ഇന്നും സുരക്ഷിതരാണെന്നും അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ വിധിയെന്നും പത്മജ പറഞ്ഞു.
അമ്മയുടെ മരണത്തെ തുടര്‍ന്ന് അച്ഛന്‍ മാനസികമായി തളര്‍ന്നിരുന്ന സമയത്താണ് അച്ഛനെതിരെ ആക്രമണം ഉണ്ടായത്. അല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ തളര്‍ത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. മരണശേഷമെങ്കിലും അച്ഛന് നീതി കിട്ടണം. മരണം വരെയും അച്ഛന് സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി.
from mangalam.com https://ift.tt/2Oi21Wb
via IFTTT
No comments:
Post a Comment