മേഘാലയ മുന്‍ മുഖ്യമന്ത്രി ഡിഡി ലപാങ് കോണ്‍ഗ്രസ് വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

മേഘാലയ മുന്‍ മുഖ്യമന്ത്രി ഡിഡി ലപാങ് കോണ്‍ഗ്രസ് വിട്ടു

ഷില്ലോങ്: മേഘാലയയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡിഡി ലപാങ് പാർട്ടി വിട്ടു. മുതിർന്ന നേതാക്കളെ ഒഴിവാക്കുന്ന രീതിയാണ് നേതൃത്വം കൈക്കൊള്ളുന്നതെന്ന് ആരോപിച്ചാണ് 84 കാരനായ ലപാങ് രാജിവെച്ചത്. പ്രായം ചെന്ന നേതാക്കളെ അവഗണിക്കുകയാണ് പാർട്ടിയെന്ന് മുൻ പിസിസി പ്രസിഡന്റ് കൂടിയായ ലപാങ് കുറ്റപ്പെടുത്തി. സീനിയർ നേതാക്കളുടെ സംഭാവന പാർട്ടിക്ക് ഇനി ആവശ്യമില്ലെന്നാണ് കരുതുന്നത്. ഈ അവഗണന ഏറെ നിരാശപ്പെടുത്തുന്നു, അതിനാൽ തന്നെ പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലാതായി-ഈ സാഹചര്യത്തിൽ പാർട്ടി വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1992, 2003,2007,2009 വർഷങ്ങളിൽ ലപാങ് മുഖ്യമന്ത്രിയായിരുന്നു. നാല് വർഷം മുമ്പ് പാർട്ടി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ ശേഷം ഉപദേശകനായി തുടരുകയായിരുന്നു ലപാങ്. പിസിസി പ്രസിഡന്റ് ലെസ്റ്റീൻ ലിങ്ദോ ലപാങ്ങിന്റെ തീരുമാനത്തിൽ അത്ഭുതം പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2CTWeVz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages