ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു ; താല്‍ക്കാലികമായി ഒഴിഞ്ഞു ചുമതലകള്‍ മൂന്ന് സഹവൈദികര്‍ക്ക് കൈമാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു ; താല്‍ക്കാലികമായി ഒഴിഞ്ഞു ചുമതലകള്‍ മൂന്ന് സഹവൈദികര്‍ക്ക് കൈമാറി

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗികപീഡനാരോപണത്തില്‍ കുടുങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു. ബുധനാഴ്ചയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. പദവികളില്‍ നിന്നും താല്‍ക്കാലികമായി ഒഴിഞ്ഞ് മൂന്ന് സഹവൈദികള്‍ക്ക് താല്‍ക്കാലികമായി ചുമതലകള്‍ കൈമാറി. വൈദികര്‍ക്ക് അയച്ചിരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവ​ശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞ ദിവസം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് ജലന്ധര്‍ രൂപത കൈപ്പറ്റിയതിന് പിന്നാലെയാണ് ഫ്രാങ്കോ കേരളത്തിലേക്ക് എത്തുന്നതായി വിവരം വരുന്നത്.19 ന് അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതായും സത്യം പുറത്തു വരുമെന്നും ബിഷപ്പ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തനിക്കെതിരേ ഉയര്‍ന്നിരിക്കുന്നത് കള്ളക്കേസാണെന്നും ആരോപണം ഉന്നയിച്ചവര്‍ക്ക് മാനസാന്തരം ഉണ്ടാക്കാന്‍ ദൈവം ഇടപെടട്ടെയെന്നുമാണ് ബിഷപ്പ് പറഞ്ഞിരിക്കുന്നത്. അതേസമയം മൂന്ന് സഹവൈദികര്‍ക്ക് ചുമതല താല്‍ക്കാലികമായി ഏല്‍പ്പിച്ചിരിക്കുന്നത് സാങ്കേതിക കാര്യം മാത്രമാണെന്നും ഇത് സാധാരണഗതിയില്‍ ചെയ്യുന്ന കാര്യമാണെന്നും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പറയുന്നത്. സംഭവം വത്തിക്കാന്‍െ്‌റ വരെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്.



from mangalam.com https://ift.tt/2xiZyn7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages