ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവം; മിഷണറീസ് ഓഫ് ജീസസ് പി.ആര്‍.ഒയെ വിളിച്ചുവരുത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവം; മിഷണറീസ് ഓഫ് ജീസസ് പി.ആര്‍.ഒയെ വിളിച്ചുവരുത്തും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട സംഭവത്തില്‍ പോലീസ് നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമലയെ അന്വേഷണ സംഘം വിളിച്ചു വരുത്തും. ഹാജരാകാന്‍ ചൂണ്ടിക്കാട്ടി സിസ്റ്റര്‍ക്ക് നോട്ടീസയക്കാനാണ് തീരുമാനം.

സംഭവത്തില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസി സഭയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി അഡ്വ ജിയാസ് ജമാലിന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുന്‍പ് പരാതി നല്‍കിയിരുന്നു.

കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദിയാകില്ലെന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഒരു വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തു വിട്ടത്.



from mangalam.com https://ift.tt/2Qy7LfZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages