നാളുകളായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബലാത്സംഗത്തിനിരയാക്കി, മൂന്ന് പേരെ കൊലപ്പെടുത്തി; അഭയ കേന്ദ്രത്തിന്റെ ഉടമയായ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

നാളുകളായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബലാത്സംഗത്തിനിരയാക്കി, മൂന്ന് പേരെ കൊലപ്പെടുത്തി; അഭയ കേന്ദ്രത്തിന്റെ ഉടമയായ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഭോപ്പാല്‍: അഭയകേന്ദ്രത്തിന്റെ ഉടമ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതായി അന്തേവാസികളുടെ പരാതി. ഉടമയുടെ പീഡനത്തെ തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. ഭോപ്പാലിലെ സ്വകാര്യ അഭയ കേന്ദ്രത്തിനെതിരെയാണ് പരാതി. സ്ഥാപനത്തിന്റെ ഉടമയായ മുന്‍ പട്ടാള ഉദ്യോഗസ്ഥനായ 70കാരനാണ് പ്രതി. പരാതിയെ തുടര്‍ന്ന് പോലീസ് ഉയാളെ അറസ്റ്റ് ചെയ്തു.

അന്തേവാസികളായ അഞ്ച് പേരാണ് ആദ്യം പരാതിയുമായി സാമൂഹ്യ നീതി വകുപ്പിലെത്തിയത്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ചേര്‍ന്നാണ് പരാതി നല്‍കിയത്. ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് ഒരു ആണ്‍കുട്ടി അമിത രക്തസ്രാവം മൂലം കൊല്ലപ്പെട്ടുവെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. മറ്റൊരുകുട്ടിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി. മൂന്നാമത്തെയാളെ രാത്രി മുഴുവന്‍ ഉടമ പുറത്ത് നിര്‍ത്തുകയും തുടര്‍ന്ന് പനി ബാധിച്ച് മരിക്കുകയുമായിരുന്നെന്നും കുട്ടികള്‍ പറഞ്ഞു.

1995ലാണ് അഭയകേന്ദ്രം റജിസ്റ്റര്‍ ചെയ്യുന്നത്. 42 ആണ്‍ കുട്ടികളും 58 പെണ്‍കുട്ടികളുമാണ് അഭയകേന്ദ്രത്തിലുള്ളത്. 2003മുതല്‍ ഇവിടെ താമസിക്കുന്നവരാണ് ഇവര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി നാല് അധ്യാപകരാണ് വാര്‍ഡന്റേത് ഉള്‍പ്പെടെയുള്ള ജോലി ചെയ്യുന്നത്. വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താലാണ് വാര്‍ഡനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞുവിട്ടതെന്നാണ് വിവരം.



from mangalam.com https://ift.tt/2QCHTjk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages