വെള്ളരിക്കുണ്ട്: വൈദ്യശാസ്ത്രത്തെ പോലും വിസ്മയിപ്പിച്ച് സംസാരശേഷിയും കാഴ്ചയും നഷ്ടമായ വൃദ്ധ 20 വര്‍ഷത്തിന് ശേഷം ഒരു ദിവസം രാവിലെ പെട്ടെന്ന് സംസാരിക്കാന്‍ തുടങ്ങി. ദശകങ്ങള്‍ക്ക് മുമ്പ് സംസാരശേഷി പോയ കോളനി മൂപ്പത്തി കാരിച്ചിയമ്മ സംസാരിക്കുന്നതിന്റെ വിശേഷം അതിശയത്തോടെയാണ് കമ്മാടക്കോളനിയിലുള്ളവര്‍ കേട്ടത്. ഇതോടെ കോളനിയിലുള്ളവര്‍ മലമുകളിലെ ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്കോടി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇളയമകള്‍ ശാന്ത സംസാരശേഷി നഷ്ടപ്പെട്ടു എന്ന് കരുതിയ മാതാവ് മൂളിപ്പാട്ട് പാടുന്നത് കേട്ടുകൊണ്ടായിരുന്നു എഴുന്നേറ്റത്. ഇത്രയും കാലം മിണ്ടാതിരുന്ന അമ്മ നാടന്‍പാട്ടും കഥകളും പറയാന്‍ തുടങ്ങിയതോടെ അവര്‍ക്ക് വിസ്മയമായി. തുടര്‍ന്നായിരുന്നു സംഭവം മലയോരത്ത് വാര്‍ത്തയായി മാറിയത്. ഇപ്പോള്‍ സമീപവാസികള്‍ കാരിച്ചിയമ്മയെ കാണാനായി വീട്ടിലേക്ക് എത്തുകയാണ്. ഇത്രയും കാലം എന്താണ് മിണ്ടാതിരുന്നതെന്ന ചോദ്യത്തിന് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല എന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി.
ഇപ്പോള്‍ വരുന്നവരോട് സംസാരിക്കുകയും അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയുമാണ് കാരിച്ചിയമ്മ ചെയ്തു കൊണ്ടിരിക്കുന്നത്. നാടന്‍പാട്ടുകള്‍ പാടുകയും കഥപറയുകയുമൊക്കെ ചെയ്യുന്നുണ്ട്. 75 കാരിയായ കാരിച്ചിയമ്മ വീണ്ടും സംസാരിച്ചത് പോലെ തന്നെ പെട്ടെന്ന് ഒരു ദിവസമായിരുന്നു സംസാരിക്കല്‍ നിര്‍ത്തിയതും. ക്രമേണെ കാഴ്ചശക്തിയും ഇല്ലാതാകുകയായിരുന്നു. പരസഹായം കൂടാതെ വെളിയില്‍ പോലും ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയും വന്നിരുന്നു. ഭര്‍ത്താവ് പുങ്ങംചാല്‍ കുഞ്ഞിക്ക നാലു വര്‍ഷം മുമ്പായിരുന്നു മരണമടഞ്ഞത്.
from mangalam.com https://ift.tt/2xkSbvl
via IFTTT
No comments:
Post a Comment