പോപ്പ് എല്ലാം അറിഞ്ഞു; ഫ്രാങ്കോ പുറത്തേക്ക്? തീരുമാനം ബുധനാഴ്ചയ്ക്കകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

പോപ്പ് എല്ലാം അറിഞ്ഞു; ഫ്രാങ്കോ പുറത്തേക്ക്? തീരുമാനം ബുധനാഴ്ചയ്ക്കകം

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സഭായുടെ ഉന്നത പദവികളില്‍ നിന്നും പുറത്തേക്ക്. ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയുടെ ഗൗരവും ഫ്രാന്‍സിസ് മാര്‍പാപ്പ അറിഞ്ഞതോടെയാണ് നടപടിക്ക് നീക്കം ഊര്‍ജിതമായത്. ബുധനാഴ്ച 10 മണിക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിഷപ്പിന്റെ അറസ്റ്റ് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ കേരളത്തില്‍ കാലുകുത്തും മുന്‍പ് ബിഷപ്പിനോട് രാജിവയ്ക്കാ്വന്‍ വത്തിക്കാന്‍ നിര്‍ദേശിക്കുമെന്നാണ് അവിടെനിന്നുള്ള വിവരം.

ബിഷപ്പ് ഫ്രാങ്കോ സ്വമേധയാ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ വത്തിക്കാന്‍ അദ്ദേഹത്തെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കും. അധികാരത്തിലിരിക്കുന്ന ഒരു ബിഷപ്പ് അറസ്റ്റിലാകുന്ന നാണക്കേട് സഹിക്കാന്‍ ഒരിക്കലും കത്തോലിക്കാ സഭ തയ്യാറാകില്ല.

നിലവില്‍ വത്തിക്കാനിലുള്ള സി.ബി.സി.ഐ പ്രസിഡന്റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് എല്ലാകാര്യങ്ങളും പോപ്പിനെ നേരിട്ട് അറിയിച്ചുവെന്നാണ് വിവരം. പോപ്പിന്റെ ഒമ്പതംഗ ഉപദേശക തിരുസംഘം (ജി-9) അംഗവുമാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്. അദ്ദേഹത്തിന്റെ നിര്‍ദേശം ഒരിക്കലും പോപ്പിന് തള്ളിക്കളയാനും കഴിയില്ല. ഫ്രാങ്കോ രാജിവയ്ക്കണമെന്ന് മുംബൈ അതിരൂപത വക്താവ് ഫാ.നൈജില്‍ ബാരട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നിലവില്‍ സീറോ മലബാര്‍ സഭ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും വത്തിക്കാനിലുണ്ട്. ഇദ്ദേഹവും ഫ്രാങ്കോയുടെ രാജിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബാധ്യസ്ഥനാണ്. ലത്തീന്‍ രൂപതകള്‍ ഫ്രാങ്കോയെ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയാണ് സംരക്ഷിക്കുന്നതെന്ന പഴി ഇതിനകം ഉയര്‍ന്നിട്ടുമുണ്ട്.

ഫ്രാങ്കോ രാജിവയ്ക്കണമെന്ന നിര്‍ദേശം വത്തിക്കാന്‍ നേരിട്ട് ഫ്രാങ്കോയ്‌ക്കോ വത്തിക്കാന്‍ നൂണ്‍ഷ്യോയ്ക്ക് ആണ് നല്‍കുക. ഫ്രാങ്കോ രാജിക്ക് തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള വത്തിക്കാന്‍ ഡല്‍ഹി അതിരൂപത ആര്‍ച്ച്ബിഷപ്പ് അനില്‍ കൂട്ടോയ്ക്കു നല്‍കും. ജലന്ധര്‍ രൂപത ഡല്‍ഹി അതിരൂപതയുടെ കീഴില്‍ വരുന്ന സാഹചര്യത്തിലാണിത്.

നീതി തേടി കന്യാസ്ത്രീകള്‍ തെരുവില്‍ സമരം വരെ നടത്തുനേ്പാള്‍ ഇന്ത്യയിലെ സഭാധികാരികളുടെ മൗനത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വത്തിക്കാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വരെ ഫ്രാങ്കോയെ പുറത്താക്കാന്‍ മുറവിളി ഉയര്‍ന്നു. ഇത് ശ്രദ്ധയില്‍പെട്ട വത്തിക്കാന്‍ ഓഫീസുകളില്‍ സേവനം ചെയ്യുന്ന ചില മലയാളി വൈദികര്‍ പോപ്പുമായി അടുപ്പമുള്ള കര്‍ദ്ദിനാള്‍മാര്‍ വഴി പോപ്പിനെ വിവരം ധരിപ്പിച്ചിരുന്നു.

വത്തിക്കാനില്‍ ഫ്രാങ്കോയെ സംരക്ഷിക്കുന്നത് ഇന്ത്യയിലെ ലത്തീന്‍ രൂപതകളുടെ ചുമതലയുള്ള കര്‍ദ്ദിനാള്‍ ഫിലോനി ആണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.



from mangalam.com https://ift.tt/2Qs1HWm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages