ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി ബിഷപ്പുമാര്‍ സബ് ജയിലിലേക്ക്; പാലാ ബിഷപ്പും സഹായ മെത്രാനും ഫ്രാങ്കോയെ സന്ദര്‍ശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി ബിഷപ്പുമാര്‍ സബ് ജയിലിലേക്ക്; പാലാ ബിഷപ്പും സഹായ മെത്രാനും ഫ്രാങ്കോയെ സന്ദര്‍ശിച്ചു

പാലാ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും സഹായ മെത്രാന്‍ ജേക്കബ് മുരിക്കനും സബ് ജയിലില്‍ എത്തി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് ഇരുവരും ജയിലില്‍ എത്തിയത്. പതിനഞ്ചു മിനിറ്റോളം ഇവര്‍ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് ഇരുവരും ജയിലില്‍ എത്തിയത്. ഇന്നലെയാണ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തത്. അടുത്തമാസം ആറുവരെയാണ് റിമാന്‍ഡ്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിയുമായി കുറവിലങ്ങാട് മഠം സ്ഥിതിചെയ്യുന്ന പ്രദേശത്തെ രുപതയുടെ അധികാരി എന്ന നിലയില്‍ കന്യാസ്ത്രീ നേരത്തെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനും പരാതി നല്‍കിയിരുന്നു. ഇക്കാര്യം പോലീസിന് നല്‍കിയ പരാതിയിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴി എടുത്തിരുന്നു.

കന്യാസ്ത്രീക്ക് ഒരുഘട്ടത്തിലും പിന്തുണ നല്‍കാതിരുന്ന ബിഷപ്പുമാര്‍ ഇപ്പോഴും ഫ്രാങ്കോയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ സന്ദര്‍ശനം. വരുംദിവസങ്ങളില്‍ കൂടുതല്‍ ബിഷപ്പുമാരും വൈദികരും ജയിലില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.



from mangalam.com https://ift.tt/2N0VhdK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages