ന്യൂഡല്‍ഹി: വഴി ചോദിക്കാനെന്ന വ്യാജേന കാറിന്റെ ഗ്ലാസില്‍ തട്ടി തോക്ക് ചൂണ്ടി ദമ്പതികളെ ഭീഷണിപ്പെടുത്തി രണ്ടംഗ സംഘം സ്വര്‍ണ്ണം കവര്‍ന്നു. കാറിന്റെ ഗ്ലാസില്‍ തട്ടി ഗ്ലാസ് താഴ്ത്തിയപ്പോള്‍ ബൈക്ക് സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടുകയായിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ ഗ്ലാസില്‍ തട്ടിയത്.
ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഷദാരാ ആനന്ദ് വിഹാര്‍ ഏരിയയിലാണ് സംഭവം ഉണ്ടായത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ കാറിന്റെ താക്കോലും തട്ടിയെടുത്തു. ഈ സമയം മൂന്നാമത് പുറത്തു നിന്നെത്തിയ മറ്റൊരാള്‍ കാറിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സ്വര്‍ണ ചെയിന്‍ തട്ടിയെടുക്കുകയും ചെയ്തു.
കാറിന്റ് താക്കോല്‍ കുറച്ചകലേക്ക് വലിച്ചെറിഞ്ഞതിന് ശേഷം മൂന്ന് പ്രതികളും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2xCmb6U
via IFTTT
No comments:
Post a Comment