പാരിസ്: റഫാൽ കരാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധത്തെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായി ഫ്രാൻസ്. ഇന്ത്യയുടെ താത്‌പര്യപ്രകാരമാണ് റിലയൻസിനെ പങ്കാളിയാക്കിയതെന്ന ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വോ ഒളോന്ദിന്റെ വെളിപ്പെടുത്തൽ കരാർ സംബന്ധിച്ച വിവാദത്തിന് ശക്തിപകർന്നിരുന്നു. ഒളോന്ദ് വിദേശത്തുവെച്ചുനടത്തിയ പ്രതികരണം ആരെയും സഹായിക്കുന്നതല്ലെന്നും പ്രത്യേകിച്ചും ഫ്രാൻസിനെ സഹായിക്കുന്നതല്ലെന്നും ഫ്രഞ്ച് വിദേശകാര്യ ഉപമന്ത്രി ഴാങ് ബാപ്റ്റിസ്റ്റെ ലിമോനി പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ പോറലേൽപ്പിക്കുന്ന, ഇന്ത്യയിൽ വിവാദമാവുമെന്ന് ഉറപ്പുള്ള ഒരു പ്രസ്താവന ഇപ്പോൾ അധികാരത്തിലില്ലാത്ത ഒരാൾ നടത്തിയത് ഉചിതമായില്ലെന്നും ഴാങ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PXWNPP
via
IFTTT
No comments:
Post a Comment