സാംബ: രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ഇന്ത്യൻ സേനയിൽ ചേർന്നു. 2015-ൽ ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട രവീന്ദർ സംബ്യാലിന്റെ ഭാര്യ നീരു സംബ്യാൽ ആണ് കരസേനയിൽ ലെഫ്റ്റനന്റ് ആയി സേവനം തുടങ്ങിയത്. 49 ആഴ്ച നീണ്ട പരിശീലനം പൂർത്തിയാക്കി സെപ്റ്റംബർ എട്ടിനാണ് നീരു ചുമതലയേറ്റത്. 2013-ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മകളുണ്ട്. മകൾക്ക് രണ്ടുവയസ്സുള്ളപ്പോഴായിരുന്നു രവീന്ദറിന്റെ മരണവാർത്തയെത്തിയത്. “അദ്ദേഹം മരിച്ചുവെന്നു വിശ്വസിക്കാൻ പ്രയാസമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം മകളെ അറിയിക്കരുതെന്ന് നീരു മനസ്സിലുറപ്പിച്ചു. അങ്ങനെ സൈന്യത്തിൽ ചേരാൻ തീരുമാനിച്ചു. മകളാണ് എല്ലാത്തിനും പ്രചോദനമായത്”-നീരു പറഞ്ഞു. മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്നതായി നീരുവിൻറെ അച്ഛൻ ദർശൻ സിങ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2ObcjuJ
via
IFTTT
No comments:
Post a Comment