സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയില്ലെന്ന് ഇടവക; എന്നാല്‍ വേദപാഠം പഠിപ്പിക്കാനും കുര്‍ബാന നല്‍കാനും കഴിയില്ല; വിശ്വാസികളുടെ ആവശ്യപ്രകാരമെന്ന് ന്യായവാദം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയില്ലെന്ന് ഇടവക; എന്നാല്‍ വേദപാഠം പഠിപ്പിക്കാനും കുര്‍ബാന നല്‍കാനും കഴിയില്ല; വിശ്വാസികളുടെ ആവശ്യപ്രകാരമെന്ന് ന്യായവാദം

മാനന്തവാടി: കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കാരയ്ക്കാമല ഇടവകയുടെ വാര്‍ത്താക്കുറിപ്പ്. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനും നടപടി സ്വീകരിച്ചുവെന്നായിരുന്നു വാര്‍ത്ത. സിസ്റ്റര്‍ ഇനി വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയെന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് കാരയ്ക്കാമല ഇടവകയുടെ വിശദീകരണം.

എന്നാല്‍ നടപടി പരോക്ഷമായി ശരിവയ്ക്കുന്നതാണ് കാരയ്ക്കാമല ഇടവകയുടെ വിശദീകരണം. വേദപാഠം പഠിപ്പിക്കാനും വിശുദ്ധ കുര്‍ബാന നല്‍കാനും സിസ്റ്റര്‍ക്ക് കഴിയില്ല. ഇത് വിശ്വാസികളുടെ ആവശ്യപ്രകാരമാണെന്നാണ് സഭയുടെ പുതിയ ന്യായവാദം. സിസ്റ്റർ ലൂസി തങ്ങളുടെ മക്കളെ വേദപാഠം പഠിപ്പിക്കേണ്ടന്നും ,ഇവരുടെ പക്കൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കാൻ താത്പര്യമില്ലെന്നും ഇടവകയിലെ വിശ്വാസികൾ ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ വികാരിയച്ചനേ നേരിൽ കണ്ട് ആവശ്യപ്പെട്ടു ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിവരം കോൺവെന്റിലെ മദറിനേ വികാരിയച്ചൻ അറിയിച്ചുവെന്നും ഇടവകയുടെ വാര്‍ത്താക്കുറിച്ച് വിശദീകരിക്കുന്നു.

സിസ്റ്ററിന്റെ സേവനം ഇനി ഇടവകയിലെ മേൽ ശുശ്രൂഷകളിൽ അവശ്യമില്ല എന്ന ഇടവകക്കാരുടെ വികാരം മദർ സിസ്റ്ററേയും അറിയിച്ചു. ഇതാണ് സംഭവിച്ചത് എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. പ്രത്യക്ഷമായി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇടവക വിശദീകരിക്കുനേ്പാഴും വിശ്വാസികളുടെ പേരില്‍ പരോക്ഷ വിലക്ക് നേരിടുകയാണ് സിസ്റ്റര്‍ ലൂസി.



from mangalam.com https://ift.tt/2xzbwdv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages